സലാം എയറിന് പുതിയ എ 320 നിയോ വിമാനം കൈമാറി
text_fieldsമസ്കത്ത്: സലാം എയർ നിരയിലേക്ക് രണ്ടാമത്തെ എയർബസ് എ320 നിയോ വിമാനം എത്തി. വീതിയേ റിയ സീറ്റുകളും കൂടുതൽ സംഭരണശേഷിയും ഇന്ധനക്ഷമതയുമുള്ള എയർ ബസിെൻറ പുതിയ വിമാനം യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം പ്രധാനം ചെയ്യുന്നതാണ്. സലാം എയറിനായി പ്രത്യേകം നിർമിച്ച വിമാനത്തിന് 180 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
പുതിയ വിമാനത്തിെൻറ വരവോടെ സേവനം വിപുലീകരിക്കാനും കൂടുതൽ അതിഥികൾക്ക് പോക്കറ്റിന് ഇണങ്ങിയ യാത്രാസൗകര്യം ഒരുക്കാനും സാധിക്കുമെന്നും സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. മൂന്നാമത്തെ എ320 നിയോ വിമാനം ജൂണിൽ ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ജി.സി.സിയിലെ വിവിധ നഗരങ്ങൾ അടക്കം 20 ഇടങ്ങളിലേക്കാണ് സലാം എയർ സർവിസ് നടത്തുന്നത്. 60 ഇടങ്ങളിലേക്ക് സർവിസ് എന്ന ലക്ഷ്യത്തിലൂന്നിയാണ് തങ്ങളുടെ പ്രവർത്തനമെന്നും ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. ഒരു സീറ്റിന് 20 ശതമാനം കുറഞ്ഞ ഇന്ധനം എന്ന തോതിൽ മതിയാകും. പ്രവർത്തന ചെലവിൽ ഒരു സീറ്റിന് 14 ശതമാനം എന്ന തോതിൽ കുറവ് മതിയെന്നും സി.ഇ.ഒ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.