ഇന്ത്യയിലേക്കുള്ള സർവിസുകൾക്ക് പ്രഥമ പരിഗണന –സലാം എയർ സി.ഇ.ഒ
text_fieldsമസ്കത്ത്: ഇന്ത്യയെ ഏറെ പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമായാണ് സലാം എയർ കാണുന്നതെന്ന ് സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. മസ്കത്തിൽനിന്ന് ഇന്ത്യയിലേക്ക് സ ർവിസ് ആരംഭിക്കുന്നതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും സി.ഇ.ഒ പ്രാദേശിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അനുമതി ലഭിക്കുന്ന അന്നുതന്നെ സർവിസ് നടത്താൻ ഒരുക്കമാണ്. ഇന്ത്യയെ ഉൾപ്പെടുത്തിയാണ് വികസന പദ്ധതികളെല്ലാം തയാറാക്കിയിരിക്കുന്നത്. ഒമാനിലെയും മേഖലയിലെയുംതന്നെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ. ഇടത്തരം ജോലിയിലുള്ള ഇന്ത്യക്കാർ ഇടക്കിടെ നാട്ടിൽ പോയി വരുന്ന ശീലമുള്ളവരാണ്. ഇൗ വിപണി വിഹിതത്തിെൻറ ഒരു വിഭാഗം തങ്ങൾക്കും ൈവകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു.
അനുമതിക്കായുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. ഇതിെൻറ ഭാഗമായി നിരവധി തവണ ന്യൂഡൽഹിയിലെത്തി ഉന്നത അധികാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിവിൽ ഏവിയേഷൻ അധികൃതരും ഇതിനായി സഹായങ്ങൾ നൽകുന്നുണ്ട്. എല്ലാ സുരക്ഷ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. ഇന്ത്യക്കും ഒമാനുമിടയിലെ സീറ്റ് ശതമാനം വർധിപ്പിക്കുന്നതിന് അനുസരിച്ച് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. സലാം എയർ നിലവിൽ ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് സർവിസുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.