സലാം എയർ പുതിയ 12 വിമാനം വാങ്ങും; കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി ഒമാനിലെ ബജറ്റ് എയർലൈൻ ആയ സലാം എയർ ബ്രസീലിയൻ വിമാന നിർമാതാക്കളായ എംബ്രയറുമായി കരാർ ഒപ്പുവെച്ചു. സലാം എയറിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്.
സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദും കമേഴ്സ്യൽ ഏവിയേഷൻ പ്രസിഡന്റും എംബ്രയർ സി.ഇ.ഒയുമായ അർജൻ മെയ്ജറുമാണ് കരാറിൽ ഒപ്പുവെച്ചത്.
ധാരണപ്രകാരം എംബ്രയറിൽനിന്ന് സലാം എയർ 12 പുതിയ ഇ 195- ഇ 2 ജെറ്റുകൾ വാങ്ങും. ആദ്യഘട്ടത്തിൽ ആറ് ജെറ്റുകൾ വിതരണംചെയ്യും. ഇന്ധനം ഉൾപ്പെടെയുള്ളവയുടെ ചെലവ് കുറക്കാനും ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ക്യാപ്റ്റൻ മുഹമ്മദ് പറഞ്ഞു.
കാര്യങ്ങൾ ശരിയായി നടക്കുകയാണെങ്കിൽ അടുത്ത വർഷത്തോടെ ആദ്യ വിമാനം എത്തിക്കാനാണ് എംബ്രയർ നോക്കുന്നതെന്ന് മെയ്ജർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.