ഫുജൈറയിലേക്ക് സർവിസുമായി സലാം എയർ
text_fieldsമസ്കത്ത്: പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ യു.എ.ഇയിലെ ഫുജൈറയിലേക്ക് സർവിസ് ആരംഭിക്കുന്നു. ജൂലൈ 12 മുതൽ തുടങ്ങുന്ന സർവിസിൽ ആഴ്ചയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിലായി നാല് വിമാനങ്ങളായിരിക്കും ഉണ്ടാകുക.
സലാം എയറിന്റെ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഫുജൈറ. യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തനതായ സംസ്കാരവും ചരിത്രവും പ്രകൃതി സൗന്ദര്യവും അനുഭവിക്കാൻ യാത്രക്കാർക്ക് ഇത് അവസരം നൽകും. വിനോദ സഞ്ചാരികളുടെയും ബിസിനസ് യാത്രക്കാരുടെയും വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ഈ പുതിയ ലക്ഷ്യസ്ഥാനം ആരംഭിക്കുന്നതെന്ന് സലാം എയർ അധികൃതർ വ്യക്തമാക്കി.
സലാം എയർ നിലവിൽ 13 രാജ്യങ്ങളിലായി ആകെ 39 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. പ്രാദേശിക റൂട്ടുകളിൽ സേവനം വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളുടെ ഭാഗമാണ് ഫുജൈറയിലേക്ക് സർവിസ് നടത്തുന്നതെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.