സലാം എയർ 16ന് സൗദിയിലേക്ക് പറക്കും
text_fieldsമസ്കത്ത്: സലാം എയർ കൂടുതൽ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് ചിറകുവിരിക്കുന്നു. സൗദി അറേബ്യയിലേക്കുള്ള സർവിസിന് ഇൗമാസം 16ന് തുടക്കമാകും. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഞായറാഴ്ച സർവിസ് ആരംഭിക്കുക. രണ്ട് വശത്തേക്കുമുള്ള ടിക്കറ്റിന് 89 റിയാൽ മുതലാണ് നിരക്കുകൾ തുടങ്ങുന്നത്. വരും ആഴ്ചകളിൽ മദീനയിലേക്കുള്ള സർവിസും ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്ന് സലാം എയർ സി.ഇ.ഒ ഫ്രാേങ്കായിസ് ബ്യൂട്ട്ലിയർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാകിസ്താനിലേക്കുള്ള സർവിസുകളും ഇൗമാസം തന്നെ തുടങ്ങും. മുൾത്താൻ, സിയാൽക്കോട്ട്, കറാച്ചി എന്നിവിടങ്ങളിലേക്കാകും സർവിസുകൾ തുടങ്ങുക. സൗദിയിലേക്ക് കൂടുതൽ സർവിസുകളും പരിഗണനയിലുണ്ട്.
മസ്കത്ത്-ത്വായിഫ്, സലാല-മസ്കത്ത്-ത്വായിഫ് സർവിസുകളാണ് ആലോചനയിൽ. ഇതോടൊപ്പം, ഉംറ യാത്രികർക്ക് സൗകര്യമൊരുക്കാനും റമദാനിൽ മദീനയിലേക്ക് കൂടുതൽ സർവിസുകൾ നടത്തുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നുവരുന്നു. സൗദി അറേബ്യയിലേക്കുള്ള സർവിസുകൾ ടൂറിസം, വാണിജ്യം തുടങ്ങിയ മേഖലകളിൽ നിരവധി അവസരങ്ങളാണ് തുറന്നുതരുകയെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച സലാം എയർ ചെയർമാൻ ഖാലിദ് അൽ യഹ്മദി പറഞ്ഞു. നിലവിൽ മസ്കത്ത്- സലാല റൂട്ടിൽ മൂന്നു പ്രതിദിന സർവിസുകളും ദുബൈയിലേക്ക് മസ്കത്തിൽനിന്നും സലാലയിൽനിന്നും ഒാരോ സർവിസുകളുമാണ് നടത്തുന്നത്.
എയർബസ് എ320 വിമാനങ്ങൾ തന്നെയാകും പുതിയ റൂട്ടുകളിൽ സർവിസ് നടത്തുക. ലൈറ്റ്, ഫ്രൻഡ്ലി, ഫ്ലെക്സി എന്നീ വിഭാഗങ്ങളിലാണ് ടിക്കറ്റുകൾ ലഭിക്കുക. ലൈറ്റ്ഫെയർ വിഭാഗത്തിൽ ഏഴു കിലോഗ്രാം ഹാൻഡ് ബാഗേജ് മാത്രമാണ് അനുവദിക്കുക. 20 കിലോ ഹാൻഡ്ബാഗേജിന് ഒപ്പം അധിക നിരക്കില്ലാതെ വിമാനം മാറുന്നതിനും ടിക്കറ്റ് കാൻസൽ ചെയ്യുന്നതുമടക്കം സൗകര്യങ്ങൾ ഫ്രൻഡ്ലി, ഫ്ലക്സി വിഭാഗങ്ങളിൽ മാത്രമാകും ലഭ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.