സൽമ അൽ ഹാഷ്മിക്ക് ഇറ്റാലിയൻ പുരസ്കാരം സമ്മാനിച്ചു
text_fieldsമസ്കത്ത്: ഇറ്റലിയുടെ പ്രധാന പുരസ്കാരങ്ങളിലൊന്നായ 'നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇറ്റലി' സൽമ അൽ ഹാഷ്മിക്ക് സമ്മാനിച്ചു. ഇറ്റലി പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം ഒമാനിലെ ഇറ്റാലിയൻ അംബാസഡർ ഫെഡറിക്ക ഫാവിയാണ് പുരസ്കാരം സമ്മാനിച്ചത്.
ഒമാനും ഇറ്റലിയും തമ്മിലുള്ള സാമൂഹിക, സാംസ്കാരിക, കായിക, വാണിജ്യബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സൽമ അൽ ഹാഷ്മിയുടെ പരിശ്രമം കണക്കിലെടുത്താണ് ഈ ബഹുമതിയെന്ന് ഇറ്റാലിയൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ സംഭാവന നൽകുന്നവർക്ക് ഇറ്റലിയുടെ പ്രസിഡന്റിന്റെ അംഗീകാരമാണ് 'നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇറ്റലി'. ഒമാനി-ഇറ്റാലിയൻ ഫ്രണ്ട്ഷിപ് അസോസിയേഷനിൽ തുടർന്നും നല്ല നിലയിൽ പ്രവർത്തിക്കാൻ സൽമക്ക് കഴിയട്ടെയെന്ന് എംബസി ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.