സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ ദേശീയ സമിതി രൂപവത്കരിച്ചു
text_fieldsമസ്ക്കത്ത്: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പോഷക ഘടകമായി സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ ദേശീയ സമിതി നിലവിൽ വന്നു. റൂവി മസ്കത്ത് സുന്നി സെന്റർ മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന സമസ്ത പ്രതിനിധി സംഗമത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മസ്ക്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് യൂസഫ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടിവ് അംഗം ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ ഫൈസി സൊഹാർ, മുനീർ ഹുദവി വിളയിൽ, അൻവർ ഹാജി മസ്കത്ത്, അബ്ദുൽ ലത്തീഫ് ഫൈസി സലാല, ഷാജുദ്ദീൻ ബഷീർ റൂവി എന്നിവർ സംസാരിച്ചു. മുഹമ്മദലി ഫൈസി സ്വാഗതവും അബ്ദുൽ ഷുകൂർ ഹാജി ബോഷർ നന്ദിയും പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്ലിയാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ: ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ (ഉപദേശക സമിതി ചെയർമാൻ), അൻവർ ഹാജി മസ്ക്കത്ത് (പ്രസിഡന്റ്), യൂസുഫ് മുസ്ലിയാർ, സീബ് (വർക്കിങ് പ്രസിഡന്റ്), അബ്ദുൽ ലത്വീഫ് ഫൈസി സലാല,
മുനീർ ഹാജി സൊഹാർ, ഇമ്പിച്ചി അലി മുസ്ലിയാർ സമദ്ഷാൻ, മുഹമ്മദ് അലി ഫൈസി റൂവി, ബാവ ഹാജി സൊഹാർ, മുഹമ്മദലി ഹാജി സീബ് (വൈസ് പ്രസിഡന്റുമാർ), ശിഹാബുദ്ധീൻ ഫൈസി, സൊഹാർ (ജനറൽ സെക്രട്ടറി), അബ്ദുൽ ശുകൂർ ഹാജി, ബോഷർ (വർക്കിങ് സെക്രട്ടറി), അഹമ്മദ് ശരീഫ് അൽഹേൽ, അബ്ബാസ് ഫൈസി റൂവി, അബൂബക്കർ ഫൈസി ബഹല, ലുഖ്മാൻ തർമത്, ശംസുദ്ധീൻ ബാഖവി ഇബ്ര, ശുഐബ് പാപ്പിനിശ്ശേരി (സെക്രട്ടറിമാർ), അബ്ദുൽ സലാം ഹാജി സലാല (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.