Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസമസ്ത...

സമസ്ത സമ്മേളനങ്ങള്‍ക്ക് തുടക്കമായി

text_fields
bookmark_border
meetings
cancel
camera_alt

സമസ്ത ഇസ്​ലാമിക് സെന്റര്‍ (എസ്.ഐ.സി) പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുന്നു

മസ്‌കത്ത്: സമസ്ത ഇസ്​ലാമിക് സെന്റര്‍ (എസ്.ഐ.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ മേഖല സമ്മേളനങ്ങള്‍ക്ക്​ തുടക്കമായി. ശര്‍ഖിയ മേഖല സമ്മേളനം വ്യാഴാഴ്ച സൂറിലെ മുസ്ഫയ്യ മജ്‌ലിസ് അല്‍ ഫവാരിസ് ഹാളില്‍ നടന്നു.

ആസിമ മേഖല സമ്മേളനം വെള്ളിയാഴ്ച രാത്രി 8.30ന് റുസൈല്‍ അല്‍ മക്കാരിം ഓഡിറ്റോറിയത്തിലും ബാത്തിനാ മേഖല സമ്മേളനം ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് സഹമിലെ നൂര്‍ ഹാളില്‍ വെച്ചും സമാപന സമ്മേളനവും വസതിയ മേഖല സമ്മേളനവും ഞായറാഴ്ച രാത്രി ഒമ്പതിന് തര്‍മ്മത്ത് അല്‍ മഹാ ഹാളില്‍ വെച്ചും നടക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സമാപന സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഒമാന്‍ നാഷനല്‍ അഡ്ഹോക് കമ്മിറ്റി അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും എസ്.ഐ.സി പ്രതിനിധികള്‍ അറിയിച്ചു.

എസ്.ഐ.സി ആസിമ മേഖല രക്ഷാധികാരി മുഹമ്മദലി ഫൈസി, ആസിമ മേഖല പ്രസിഡന്റ് ശൈഖ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാര്‍ സക്കരിയ്യ ഹാജി തളിപ്പറമ്പ്, ആസിമ മേഖല സെക്രട്ടറി സുബൈര്‍ ഫൈസി, മോയിന്‍ ഫൈസി ബൗഷര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthameeting
News Summary - samastha meetings started
Next Story