സർഗവേദി നാടകോത്സവം 25ന് സലാലയിൽ
text_fieldsസലാല: സർഗവേദി സലാല എല്ലാ രണ്ട് വർഷത്തിലും നടത്തി വരുന്ന നാടകോത്സവം ഈ വർഷം ഏപ്രിൽ 25ന് നടക്കും. വൈകിട്ട് അഞ്ച് മുതൽ മ്യൂസിയം ഹാളിൽ നടക്കുന്ന നാടകോത്സവത്തിൽ ഏഴ് നാടകങ്ങൾ അരങ്ങേറും.
പ്രവാസി വെൽഫെയർ അവതരിപ്പിക്കുന്ന (മരണ വ്യാപാരികൾ), കൈരളി സലാലയുടെ (മീനുകൾ മലകയറുമ്പോൾ), കിമോത്തി അൽബാനിയുടെ (പുനരുദ്ധാരണം), മന്നം കലാ സാംസ്കാരിക വേദിയുടെ (നവമാധ്യമ നാടകം), ഫ്രണ്ട്സ് ആൻഡ് ഫാമിലി സലാലയുടെ (തന്ത), കെ.എസ്.കെ സലാലയുടെ (കർക്കിടകം) , എസ്.എൻ കലാവേദി യുടെ (ഒരു തെയ്യക്കാലം) തുടങ്ങി ഏഴ് നാടകങ്ങൾ മത്സര രംഗത്ത് ഉണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
സാമൂഹ്യ പരിഷ്കരണങ്ങൾക്ക് വലിയ പങ്ക് വഹിച്ച നാടകം എന്ന കലയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്നതാണ് സർഗവേദിയുടെ ലക്ഷ്യമെന്ന് കൺവീനർ സിനു കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. പ്രവേശനം സൗജന്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.