സ്വകാര്യ സന്ദർശനം പൂർത്തിയാക്കി സൗദി കിരീടാവകാശി മടങ്ങി
text_fieldsസൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ
സൽമാനും സുൽത്താൻ ഹൈതം ബിൻ താരിഖും
മസ്കത്ത്: സ്വകാര്യ സന്ദർശനം പൂർത്തിയാക്കി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഒമാനിൽനിന്ന് മടങ്ങി. ഒമാനിലെത്തിയ സൗദി കിരീടാവകാശിക്ക് ഊഷ്മള വരവേൽപാണ് ലഭിച്ചിരുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഒമാനി, സൗദി ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുള്ള കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.