ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികളുമായി സേവ് ഒ.ഐ.സി.സി ഒമാന്‍
text_fieldsമസ്കത്ത്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സേവ് ഒ.ഐ.സി.സി. ഒമാന്‍ സർവമത പ്രാർഥനയും അനുശോചന യോഗവും സംഘടിപ്പിച്ചു. നാഷനല്‍ പ്രസിഡന്റ് അനീഷ് കടവിൽ അധ്യക്ഷതവഹിച്ചു. എറിക്, മഹാദേവ്, ഫാത്തിമ തുടങ്ങിയവര്‍ സർവമത പ്രാർഥന നടത്തി. ഒമാനിലെ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം അറിയിച്ചു.
അമീര്‍ കരുവാട്ട് (കെ.എം.സി.സി), സി.വി. വിജയന് (കൈരളി), ജയന് (മൈത്രി), അബ്ദുല്‍ അസീസ് (വെല്‍ഫെയര്‍ പാര്‍ട്ടി), രഞ്ജിത്ത് ശങ്കര്‍ (ആര്.എസ്.പി), ഷൗക്കത്ത് (അല്‍ബാജ് ബുക്സ്), ഒ.കെ. മുഹമ്മദലി, ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍, ഉപദേശക സമിതി വൈസ് ചെയര്മാന് ഷഹീര്‍ അഞ്ചല്‍ തുടങ്ങിയവര്‍ അനുശോചന പ്രഭാഷണം നടത്തി.
ഉമ്മന്‍ ചാണ്ടി എന്ന കോണ്‍ഗ്രസ് നേതാവിനേക്കാളുപരി കേരളത്തിന്റെ സർവരുടെയും അത്താണിയാണ് നഷ്ടമായിരിക്കുന്നതെന്നും അതിന്റെ തെളിവാണ് കഴിഞ്ഞ മൂന്നു ദിവസമായി നാം കാണുകയും അറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അനീഷ് കടവില്‍ പറഞ്ഞു. സേവ് ഒ.ഐ.സി.സി നാഷനല്‍ സെക്രട്ടറി പ്രിട്ടോ സാമുവല്‍ സ്വാഗതവും ട്രഷറര്‍ സതീഷ് കണ്ണൂര്‍ നന്ദിയും പറഞ്ഞു. ഹൈദ്രോസ് പതുവന, ഹംസ അത്തോളി, നിധീഷ് മാണി, നൂറുദ്ദീന്‍ പയ്യന്നൂര്‍, റാഫി ചക്കര, മനോഹരന് ചെങ്ങളായി, അജീഷ് സാംബശിവന്, ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.