പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശൈഖ് യൂസുഫ് ചേമ്പേഴ്സിന് സ്വീകരണം നൽകി
text_fieldsമസ്കത്ത്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ പ്രശസ്ത അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതനും ലണ്ടൻ ആസ്ഥാനമായുള്ള മുസ്ലിം ഹെറിറ്റേജ് ട്രസ്റ്റ് ഡയറക്ടറുമായ ശൈഖ് യൂസുഫ് ചേമ്പേഴ്സിന് വാദികബീർ മസ്കത്ത് ടവേഴ്സിൽ സ്വീകരണം നൽകി. ആദം സൺസ് ഗ്രൂപ്പാണ് ഇഫ്താർ സംഗമത്തോടൊപ്പം അദ്ദേഹത്തിെൻറ പ്രഭാഷണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്. ബ്രിട്ടനിലെ സ്ഥാപനത്തിന് കീഴിൽ നടക്കുന്ന ഇസ്ലാമിക പ്രവർത്തനങ്ങൾ ശൈഖ് യൂസുഫ് വിശദീകരിച്ചു.
28 വർഷം മുമ്പ് ഇസ്ലാം ആശ്ലേഷിച്ച ശൈഖ് യൂസുഫ് പ്രമുഖ പണ്ഡിതൻ ശൈഖ് അബ്ദുറഹീം ഗ്രീനിെൻറ ആവശ്യ പ്രകാരം 2000ത്തിലാണ് മുഴുവൻ സമയ ഇസ്ലാമിക പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. വിവിധ മുസ്ലിം സംഘടനകളുമായി സഹകരിച്ച് ജനസേവന- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇദ്ദേഹം അറിയപ്പെടുന്ന ടെലിവിഷൻ അവതാരകനാണ്. ആദം സൺസ് ഗ്രൂപ് ചെയർമാൻ അബ്ദുൽ ഹമീദ് ആദം പരിപാടികൾക്ക് നേതൃത്വം നൽകി. ‘ഗൾഫ് മാധ്യമം’ റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ അടക്കം ഒമാനിലെ വിവിധ പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.