Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ കേസുകൾ...

കോവിഡ്​ കേസുകൾ ഉയർന്നാൽ സ്​കൂളുകൾ തുറക്കില്ല - എം.ഒ.എച്ച്​ അണ്ടർ സെക്രട്ടറി

text_fields
bookmark_border
കോവിഡ്​ കേസുകൾ ഉയർന്നാൽ സ്​കൂളുകൾ   തുറക്കില്ല - എം.ഒ.എച്ച്​ അണ്ടർ സെക്രട്ടറി
cancel

മസ്​കത്ത്​: കോവിഡ്​ കേസുകൾ ഉയരുന്നത്​ തുടരുന്ന പക്ഷം സ്​കൂളുകൾ തുറക്കില്ലെന്ന്​ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ്​ അൽ ഹുസ്​നി. വൈറസ്​ ബാധിതരുടെ എണ്ണം ഉയരുന്നത്​ സ്​കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യം സൃഷ്​ടിക്കും. ഇതോടൊപ്പം ആരോഗ്യ ജീവനക്കാരെ കോവിഡ്​ ബാധിതരെ പരിചരിക്കാൻ നിയോഗിക്കേണ്ടിയും വരും. രോഗികളുടെ എണ്ണം കുറയാത്ത പക്ഷം ആരോഗ്യ സ്​ഥാപനങ്ങളുടെ പ്രവർത്തനം മഹാമാരിക്ക്​ മുമ്പുള്ള സാഹചര്യത്തിലേക്ക്​ പുനസ്​ഥാപിക്കാൻ കഴിയാതെ വരുമെന്നും ഡോ. മുഹമ്മദ്​ അൽ ഹുസ്​നി പറഞ്ഞു.


കോവിഡി​െൻറ രണ്ടാം വരവ്​ ഒഴിവാക്കേണ്ടത്​ ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഡോ. മുഹമ്മദ്​ അൽ ഹുസ്​നി പ്രാദേശിക റേഡിയോ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രോഗ വ്യാപനം തടയുന്നതിനായി മുൻകരുതൽ നടപടികൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണം. രണ്ടാം വരവ്​ കൂടുതൽ ഗുരുതരമായിരിക്കും. വലിയ അളവിൽ ആളുകൾ രോഗബാധിതരാകാനും കൂടുതൽ പേർ മരണപ്പെടാനും സാധ്യതയുണ്ട്​. വൈറസി​െൻറ സാന്നിധ്യം ഇപ്പോഴും കൂടിയ അളവിൽ തന്നെ തുടരുന്നുണ്ടെന്നാണ്​ സൂചകങ്ങൾ കാണിക്കുന്നത്​. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോസിറ്റീവ്​ കേസുകൾ ഉയർന്നു വരുകയാണ്​. ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story