സയൻസ് ഇന്ത്യ ഫോറം ഒമാൻ വാർഷിക പരിപാടി ഇന്ന്
text_fieldsമസ്കത്ത്: സയൻസ് ഇന്ത്യ ഫോറം ഒമാന്റെ വാർഷിക പരിപാടി വെള്ളിയാഴ്ച നടക്കും നടക്കും. വാദി കബീർ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയും സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ പ്രഫ. ഖലീഫ അൽ ജാബ്രി വിശിഷ്ടാതിഥിയും ആയിരിക്കും.
വൈകുന്നേരം 5.30 മുതൽ 7.30 വരെ നടക്കുന്ന ആഘോഷത്തിൽ, 16 വിദ്യാർഥികൾക്ക് 2023-2024 ശാസ്ത്ര പ്രതിഭ പട്ടം നൽകും. ഒമാനിലുടനീളം 1000ൽ അധികം വിദ്യാർഥികളുടെ പങ്കാളിത്തമുണ്ടായ രണ്ട് തലത്തിലുള്ള ഓൺലൈൻ ടാലന്റ് സെർച്ചിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഗ്രേഡ് അഞ്ച് മുതൽ ഗ്രേഡ് 12 വരെയുള്ള രണ്ട് വിദ്യാർഥികളെ 2023-2024 വർഷത്തേക്ക് ശാസ്ത്ര പ്രതിഭയായി പ്രഖ്യാപിച്ചു.
മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ശ്രദ്ധ ശ്രുതി ഝാ, വാദി കബീർ ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് സമീർ അലി എന്നിവരെ അഞ്ചാം ക്ലാസിലെ ശാസ്ത്ര പ്രതിഭകളായും പ്രഖ്യാപിച്ചു.
ഇബ്ര ഇന്ത്യൻ സ്കൂളിലെ പർണിക സിങ്, ബൗശർ ഇന്ത്യൻ സ്കൂളിലെ അദ്വൈത് അരുൺ നായർ എന്നിവർ ആറാം ക്ലാസിലെ വിജയികളായി. വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഐഷാനി സുധാകർ ഷെട്ടിയും മസ്കത്ത് ഇന്ത്യൻ സ്കൂളിലെ സ്വർണലി ബിശ്വാസും ഏഴാം ക്ലാസിലെ ശാസ്ത്ര പ്രതിഭകളായി.
ഇബ്രി ഇന്ത്യൻ സ്കൂളിലെ നിഹാൽ ശ്രീനിവാസ് നായിക്, മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വേദ്യ ഗോവിന്ദ് വിനയ് കുമാർ സാമന്ത് എന്നിവർ എട്ടാം ക്ലാസിലെ ശാസ്ത്ര പ്രതിഭകളായി. സലാല ഇന്ത്യൻ സ്കൂളിലെ സൈന ഫാത്തിമയും വാദി കബീർ ഇന്ത്യൻ സ്കൂളിലെ ശാശ്വത് സിങ്ങും ഒമ്പതാം ക്ലാസിലെ ശാസ്ത്ര പ്രതിഭകളായി.
മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ആര്യൻ കിഷോർ ബഡ്ഗുജറും ഗുബ്ര ഇന്ത്യൻ സ്കൂളിലെ മുപ്പരാജു ബ്രജേഷ് ചൗധരിയും പത്താം ക്ലാസിലെ ശാസ്ത്രപ്രതിഭ പട്ടം നേടി. ഗുബ്ര ഇന്ത്യൻ സ്കൂളിലെ അഥർവ് രാഹുൽ ദെഹേദ്കറും മസ്കത്ത് ഇന്ത്യൻ സ്കൂളിലെ അമൻ ടണ്ടനും പതിനൊന്നാം ക്ലാസിലെ ശാസ്ത്ര പ്രതിഭകളായി. വാദി കബീർ ഇന്ത്യൻ സ്കൂളിലെ സൗന്ദര്യയും ഇബ്ര ഇന്ത്യൻ സ്കൂളിലെ നന്ദന ഷൈജുവും ശാസ്ത്രപ്രതിഭാ പട്ടവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.