'സീ പേൾസ്' ഒമാൻ അവന്യൂ മാളിൽ താഴത്തെ നിലയിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: വർഷങ്ങളായി ഒമാൻ അവന്യൂ മാളിലെ 'സിൽക്ക് റൂട്ടിൽ' പ്രവർത്തിച്ചിരുന്ന സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി 'ഗോൾഡ് റൂട്ടി'ലേക്കു സ്ഥലംമാറ്റി കൂടുതൽ സൗകര്യത്തോടെ പ്രവർത്തനം തുടങ്ങി. ഗൾഫാറിന്‍റെ സ്ഥാപകനും മുൻ ചെയർമാനുമായ ഡോ. ശൈഖ് സലിം സെയ്ദ് ഹമദ് അൽ ഫന്ന അൽ അറൈമിയുടെ മകളായ റുവ സലിം സെയ്ദ് അൽ ഫന്ന അൽ അറൈമി ഉദ്ഘാടനം ചെയ്തു. സ്വർണം, വജ്രം, പേൾ, പല നിറമുള്ള കല്ലുകൾ, ചെറിയ ഭാരമുള്ളതും പണിക്കൂലി കുറഞ്ഞതുമായ ആഭരണങ്ങൾ എന്നിവ പുതിയ ശാഖയിൽ ലഭ്യമാണ്.
സ്റ്റോർ മാറ്റിസ്ഥാപിച്ചതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് അതുല്യമായ മികച്ച സേവനങ്ങൾ നൽകാൻ കഴിയുമെന്നും ജനറൽ മാനേജറായ റിയാസ് പി. അബ്ദുൽ ലത്തീഫ് അറിയിച്ചു. വിവാഹവേളയിലും വിശേഷദിവസങ്ങളിലും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമായ സ്വർണ, വജ്രാഭരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 30 വർഷത്തിലേറെ ചരിത്രപാരമ്പര്യമുള്ള ബ്രാൻഡ് എന്നനിലയിൽ, സീപേൾസ് ലോകമെമ്പാടുമുള്ള ഏറ്റവും സവിശേഷമായ ആഭരണങ്ങളാണ് ഉപഭോക്താക്കൾക്കായി എത്തിച്ചുനൽകുന്നത്.
ഒമാനിൽ ആദ്യത്തെ ഗോൾഡ് സ്കീം ഒരുക്കിയത് സീ പേൾസാണ്. എൻ.ബി.ഒ, ബാങ്ക് മസ്കത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 12 മാസം പൂജ്യം ശതമാനം പലിശക്ക് ഇവിടെനിന്ന് ആഭരണങ്ങൾ നേടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.