സീപേൾസ് ജ്വല്ലറിയുടെ ഗ്രാൻഡ് ലോഞ്ചിങ് ഇന്ന്
text_fieldsമസ്കത്ത്: ജ്വല്ലറി വ്യാപാര രംഗത്ത് മൂന്നരപ്പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള റൂവി ഹൈ സ്ട്രീറ്റിലെ സീപേൾസ് ജ്വല്ലറിയുടെ ഗ്രാൻഡ് ലോഞ്ചിങ് വെള്ളിയാഴ്ച നടക്കും. ചടങ്ങിൽ ചലച്ചിത്ര നടി പ്രിയാമണിയും അവതാരകൻ മിഥുൻ രമേശും പങ്കെടുക്കും. ഇരുനിലകളിൽ പ്രവർത്തിക്കുന്ന സീപേൾസ് സ്വർണാഭരണങ്ങളുടെയും, ഡയമണ്ട്- പോൾക്കി ആഭരണങ്ങളുടെയും വിപുല കലവറയാണ് ഒരുക്കിയിരിക്കുന്നത്.
ഗ്രാൻഡ് ഓപ്പണിങ്ങിനോട് അനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം എക്സ്ക്ലൂസിവ് ഡിസ്കൗണ്ടാണ് നൽകുന്നത്. കൂടാതെ നവംബറിലെയും, ഡിസംബറിലെയും ആഘോഷ ദിനങ്ങളിൽ പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് 25 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നൽകും. മികച്ചത് നൽകാനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ സ്ഥാപനമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് സീപേൾസ് ചെയർമാൻ ശൈഖ് ഡോ. സലിം സെയ്ദ് ഹമദ് അൽ അറൈമി വിശദമാക്കി.
പർച്ചേസുകൾക്ക് പുറമെ, ഗ്രാൻഡ് ഓപ്പണിങ് ദിനത്തിൽ പ്രായഭേദമെന്യേ എല്ലാവർക്കും വിനോദ പരിപാടികളിൽ ഏർപ്പെടാൻ സൗകര്യവുമുണ്ടാകും. ശൈഖ് ഡോ. സലിം സെയ്ദ് ഹമദ് അൽ അറൈമിയുടെ നേതൃത്വത്തിൽ ജ്വല്ലറി വ്യാപാരരംഗത്ത് ചുവടുറപ്പിച്ച സീപേൾസ് ജ്വല്ലറി ഒമാന്റെ സാമ്പത്തിക മേഖലക്ക് നിർണായക സംഭാവനകളാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.