ധങ്കിൽ കാണാതായ ഇമാറാത്തി പൗരനു വേണ്ടി തിരച്ചിൽ തുടരുന്നു
text_fieldsമസ്കത്ത്: കനത്ത മഴയിൽ ദാഹിറ ഗവർണറേറ്റിലെ ധങ്ക് വിലായത്തിൽ കാണാതായ ഇമാറാത്തി പൗരന് വേണ്ടിയുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻറ് (എൻ.സി.ഇ.എം) അറിയിച്ചു. ആധുനിക സംവിധാനങ്ങളടക്കമുപയോഗിച്ച് വിധ വകുപ്പുകളുമായി ഏകോപിച്ചാണ് പരിശോധനകൾ പുരോഗമിക്കുന്നത്. കാണാതായ ആളെ കണ്ടെത്താൻ ബന്ധപ്പെട്ട സംഘങ്ങൾ നടത്തുന്ന തിരച്ചിൽ വിജയിക്കുമെന്ന് എൻ.സി.ഇ.എം ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു. ന്യൂനമർദത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റിലുണ്ടായ കനത്ത മഴയിൽ 21പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.