സ്വദേശി വനിതയെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു
text_fieldsമസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിൽനിന്ന് കാണാതായ സ്വദേശി വനിതയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി അധികൃതർ. ഇസ്കിയില്നിന്ന് ഈ മാസം മൂന്നിനാണ് ഹമീദ ബിന്ത് ഹമ്മൂദ് അല്‍ അമ്രിയെന്ന 57കാരിയെ കാണാതായത്. വീട്ടില്‍നിന്ന് ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇവരെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9999 നമ്പറിലുള്ള പൊലീസ് ഓപറേഷന്‍സ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം ബന്ധപ്പെട്ട വകുപ്പുകളുടെയും മറ്റും സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. പൊലീസ് നായ്ക്കളെ അടക്കം ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. നാട്ടുകാരും തിരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെയും എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലായി വിഡിയോകൾ തയാറാക്കിയിട്ടുണ്ടെന്നും അവരെ ഉടൻതന്നെ സുരക്ഷിതയായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും കാണാതായ വനിതയുടെ അയൽക്കാരിലൊരാളായ സുലായം അൽ നബ്ഹാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.