സീസണൽ ഇൻഫ്ലുവൻസ; വേണം മുൻകരുതൽ...
text_fieldsമസ്കത്ത്: ഇൻഫ്ലുവൻസ വാക്സിൻ സ്ഥിരമായി എടുക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം . പലരും ഒരു തവണ മാത്രം എടുത്താൽ മതിയെന്ന ധാരണവെച്ചു പുലർത്തുന്നവരാണ്. ഈ പൊതുധാരണക്കെതിരാണ് വാക്സിൻ സ്ഥിരമായി എടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. സ്ഥിരമായി വാക്സിൻ എടുക്കുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു സുപ്രധാനമാണ്.
ഇൻഫ്ലുവൻസ വൈറസുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു, ഓരോ വർഷവും പുതിയ വകഭേദങ്ങൾ പടരുന്നു, ഇവക്കെതിരെയുള്ള സംരക്ഷണം മെച്ചപ്പെടുതുന്നതിനഎ വാർഷിക വാക്സിനേഷനുകൾ ആവശ്യമാണ്-മന്ത്രാലയം പറഞ്ഞു. 50 വയസ്സിനു മുകളിലുള്ള ആളുകൾ, ശ്വാസകോശം, ഹൃദയം, വൃക്ക, കരൾ, നാഡീസംബന്ധമായ, രക്തം, അനിയന്ത്രിതമായ പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ, മുതിർന്നവരിലും കുട്ടികളിലുമുള്ള അമിതവണ്ണം, തീർഥാടകർ, ആരോഗ്യ മേഖലയിലെ തൊഴിലാളികൾ, ഗർഭിണികൾ എന്നീ വിഭാഗങ്ങളെയാണ് ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നത്.
ഈ വിഭാഗത്തിൽപ്പെട്ടവർ ഇൻഫ്ലുവൻസ അണുബാധ ഒഴിവാക്കാൻ, അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽനിന്ന് വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ടാർഗറ്റ് ഗ്രപ്പുകൾക്കല്ലാത്ത പൗരന്മാർക്കും താമസക്കാർക്കും സ്വകാര്യ ആരോഗ്യ മേഖലയിലും വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇൻഫ്ലുവൻസ വൈറസുകൾ മൂലമുണ്ടാകുന്നശ്വാസകോശ അണുബാധയാണ് സീസണൽ ഇൻഫ്ലുവൻസ (ഫ്ലുവൻസ). ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് സാധാരണമാണ്. മിക്ക ആളുകളും ചികിത്സയില്ലാതെ സുഖം പ്രാപിക്കുന്നു.
പനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും ചിലപ്പോൾ മരണത്തിലേക്കും നയിച്ചേക്കാം. ശൈത്യകാലത്ത് ഇൻഫ്ലുവൻസ കൂടുതൽ വ്യാപകമാണ്, എന്നാൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും പിടിപെട്ടേക്കാം. ഇൻഫ്ലുവൻസ വൈറസുകൾ എ, ബി എന്നിവ മൂലമാണ് ഇൻഫ്ലുവൻസ ഉണ്ടാകുന്നത്. എന്നിരുന്നാലും, ഓരോ വർഷവും ഫ്ലൂ വൈറസിന്റെ വ്യത്യസ്ത തരംഗങ്ങളുണ്ട്. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ആളുകൾക്കിടയിൽ ഇൻഫ്ലുവൻസ എളുപ്പത്തിൽ പടരുന്നത്. വാക്സിനേഷനാണ് രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗം. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.