സുഹാർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കം
text_fieldsമസ്കത്ത്: സുഹാർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സോഹാർ വിനോദ കേന്ദ്രത്തിൽ ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദിയുടെ സാന്നിധ്യത്തിൽ പൈതൃക വിനോദസഞ്ചാര വകുപ്പ് മന്ത്രി സലേം ബിൻ മുഹമ്മദ് അൽ മഹ്റൂഖി ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തിത്വങ്ങൾ, അംഗങ്ങൾ ശൂറാ കൗൺസിൽ അംഗങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ എന്നിവർ സംബന്ധിച്ചു. വാണിജ്യ പ്രവർത്തനത്തിനും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഗവർണർ വിശദീകരിച്ചു. സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 160ലധികം ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളും 24 കരകൗശല വിദഗ്ധരും ഫെസ്റ്റിവലിലുണ്ട്. വിനോദത്തിനും വാണിജ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമപ്പുറം സാംസ്കാരികം, പൈതൃകം, കായികം എന്നീ മേഖലകളിലെ പുതിയ പ്രവർത്തനങ്ങളും ഫെസ്റ്റിവലിലുണ്ട്. സെമിനാറുകൾ, പ്രഭാഷണങ്ങൾ, പരിശീലന, വിദ്യാഭ്യാസ സെമിനാറുകൾ, കവിത സമ്മേളനങ്ങൾ എന്നിവയും നടക്കും.
പരമ്പരാഗത കരകൗശലവസ്തുക്കൾ, പൈതൃക ചുറ്റുപാടുകൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, പരമ്പരാഗത വിപണി എന്നിവ പരിചയപ്പെടുത്തുക, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളുടെയും ഗ്രാമീണ സ്ത്രീകളുടെയും ഉൽപന്നങ്ങൾ വിൽക്കാൻ സമർപ്പിതമായ നിരവധി പ്ലാറ്റ്ഫോമുകൾ അനുവദിക്കുക എന്നിവയും പരിപാടിയിലൂടെ ലക്ഷ്യമിടുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.