ആത്മനിർവൃതിയുടെ ഇഫ്താറുകൾ
text_fieldsഞാൻ തിരുവനന്തപുരം നെടുമങ്ങാട്ട് താമസിക്കുന്നു. 21 വർഷമായി ഒമാനിൽ താമസിച്ചു കുടുംബ ജീവിതവും ബിസിനസും നോക്കിനടത്തി സന്തോഷത്തോടെ ഭർത്താവ് അനിൽ കുമാറുമായി ഒന്നിച്ചുപോകുന്നു. ആത്മീയത ജീവിതത്തിൽ നിഷ്കർഷ പാലിക്കുന്നതിൽ മാതാപിതാക്കൾ പ്രേരണയും പ്രോത്സാഹനവും നൽകിയിരുന്നു. പഠനവും വിവാഹവും കഴിഞ്ഞു എത്തിപ്പെടുന്നത് ഒമാൻ എന്ന ഭൂമിയിലാണ്.പ്രസവിച്ചതു കൊണ്ടുമാത്രം അമ്മയാവില്ലെന്നതുപോലെ ഞാനും ഭർത്താവും ഒമാനിൽ നിന്നാണ് ഇന്നത്തെ അവസ്ഥയിൽ ജീവിതത്തിൽ എന്തെങ്കിലും നേടി എന്നുപറയാൻ കഴിയുന്നത്. അതിനാൽ ഈ നാടിനോടും ഭരണാധികാരികളോടും കടപ്പെട്ടിരിക്കുന്നു.
2012ൽ ഞങ്ങൾ തുടങ്ങിയ സംരംഭത്തിനു ഈ നാട്ടിൽ നിന്ന് ലഭിച്ച സ്വാതന്ത്ര്യം,സഹകരണം,സ്നേഹം,സാഹോദര്യം എല്ലാം എടുത്തുപറയേണ്ടതാണ്. എല്ലാവർഷവും റമദാൻ അവസാനത്തെ വെള്ളിയാഴ്ച നോമ്പ്തുറ നടത്തിവരുന്നു.17 സ്വദേശി സ്റ്റാഫുകളും കൂടാതെ 72ഓളം സ്വദേശികൾ മറ്റ് വിവിധ നാട്ടുകാരായ സ്റ്റാഫുകളും ജോലിചെയ്യുന്നു. സ്ത്രീ എന്ന അർഥത്തിൽ ഇതൊക്കെ പറയാൻ എനിക്ക് അഭിമാനമുണ്ട്. മാത്രമല്ല അപ്രതീക്ഷിതമായി മരണം ഇവിടെ സംഭവിച്ചാൽ ഈ മണ്ണിൽ അടക്കം ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.ഏതു പാതിരാത്രിയിലും എവിടെയും ആത്മാഭിമാനത്തോടെ ഇറങ്ങി നടക്കാൻ കഴിയുന്ന ഈ മണ്ണിൽ മരണശേഷവും ആത്മാവിന് നിത്യശാന്തി ലഭിക്കും.
നേടിയ എന്തിനോടും നൽകിക്കൊണ്ട് ദൈവത്തോട് നന്ദിയും കടപ്പാടും ചെയ്യേണ്ടതുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു.ഞാൻ ഉത്തരവാദിത്തം വഹിക്കുന്ന മറുനാട്ടിൽ മലയാളി അസോസിയേഷനായാൽ പോലും നടത്തിവരുന്ന ഇഫ്താർ വിരുന്നുകൾ എന്തെന്നില്ലാത്ത ആത്മനിർവൃതിയും സന്തോഷവും നൽകുന്നു. പുണ്യങ്ങളുടെ പൂക്കാലം വിട പറഞ്ഞു. ഇനിയും ഒത്തുകൂടാൻ അവസരം ഉണ്ടാവട്ടെ എന്ന് നമുക്ക് ആശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.