കടുവ, സിംഹം, ആന; ഇബ്രയിൽ വലിയ മൃഗശാല ഒരുങ്ങുന്നു
text_fieldsമസ്കത്ത്: ഏറ്റവും വലിയ മൃഗശാല ഇബ്രയിൽ ഒരുങ്ങുന്നു. രാജ്യത്തെ ടൂറിസം രംഗത്തെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായിരിക്കും ഇതെന്ന് സ്വകാര്യ മൃഗശാലയുടെ പ്രമോട്ടർമാർ പറഞ്ഞു. കടുവയും സിംഹവും മുതൽ മാനുകളും മറ്റു പക്ഷികളും ഉൾപ്പെടെ 300 ഓളം മൃഗങ്ങൾ പുതിയ മൃഗശാലയുടെ ആകർഷണമായിരിക്കും. 1,50,000 ചതുരശ്ര മീറ്റർ വിസ്ത്രതിയിൽ നിർമിക്കാനൊരുങ്ങുന്ന മൃഗശാലയിൽ വാട്ടർ തീം പാർക്കും കുടുംബങ്ങൾക്ക് സമ്പൂർണമായി ആസ്വദിക്കാൻ കഴിയുന്ന ഇടവുമുണ്ടാകും.
മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്ന ഏറ്റവും വലിയ മൃഗശാലയായിരിക്കും ഇബ്രയിലേതെന്ന് മൃഗശാലക്ക് തുടക്കമിട്ട വിഖൽഫാൻ ബിൻ സഈദ് അൽ മമാരി പറഞ്ഞു. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഒമാനെ അടയാളപ്പെടുത്താനുള്ള പദ്ധതി ഞങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ, ജിസിസി, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് അപൂർവവും മനോഹരവുമായ നിരവധി മൃഗങ്ങളെ അൽ മമാരി ഇതിനകം മൃഗശാലയിൽ എത്തിച്ചിട്ടുണ്ട്. ചീങ്കണ്ണികൾ, പക്ഷികൾ തുടങ്ങിയവയുടെ വലിയൊരു മൃഗങ്ങളുടെ നിരതന്നെ വിനോദസഞ്ചാരികൾ സന്ദർശകരെ ആകർഷിക്കാൻ ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ ആനയേയും എത്തിക്കും. ഇന്ത്യയിലെയും ആനകളുള്ള മറ്റു രാജ്യങ്ങളിലെയും ഏജൻസികളുമായും ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ വൈവിധ്യമാർന്ന മൃഗങ്ങളുടെ സങ്കേതമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ബർകയിൽ അഹമ്മദ് ബിൻ അബ്ദുൽ റഹീം അൽ ബലൂഷി മുൻകൈയിൽ അൽ നുമാൻ പാർക്ക് സ്ഥാപിച്ചു. സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ, കഴുതപ്പുലികൾ, കുറുക്കന്മാർ, വിവിധ പാമ്പുകൾ, മുതലകൾ, നിരവധി ഇനം കുരങ്ങുകൾ, റാക്കൂണുകൾ, മാൻ, കുതിരകൾ, മറ്റ് മൃഗങ്ങൾ എന്നിവയും ഈ പാർക്കിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.