ഒമാനിൽ ഏഴ് മരണം
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ ഏഴുപേർ കൂടി മരിച്ചു. ഇതോടെ, മൊത്തം മരണസംഖ്യ 1461 ആയതായി ആരോഗ്യവകുപ്പ് ബുധനാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു. 164 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,25,490 ആയി. 314 പേർ കൂടി രോഗമുക്തരായി. 1,17,034 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
18 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 141 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 71 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 98 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. വടക്കൻ ബാത്തിന-23, തെക്കൻ ബാത്തിന-14, ദാഖിലിയ-പത്ത്, വടക്കൻ ശർഖിയ-ആറ്, തെക്കൻ ശർഖിയ-നാല്, ദാഹിറ-മൂന്ന്, ദോഫാർ -രണ്ട്, മുസന്ദം-രണ്ട്, അൽ വുസ്ത-രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.