മലിനജല ശുദ്ധീകരണ പ്ലാന്റ് പരീക്ഷണ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: വിപുലീകരിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് തെക്കൻ ശർഖിയയിൽ പരീക്ഷണാർഥത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ്വാട്ടർ സർവിസസ് കമ്പനിയുടെ ജഅലാൻ ബാനി ബു അലി വിലായത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റാണ് നൂറുശതമാനം ശേഷിയോടെ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. വിപുലീകരണത്തിന് ശേഷം പാന്റിന്റെ ഉൽപാദനശേഷി പ്രതിദിനം 1,200 ക്യുബിക് മീറ്ററായി ഉയർന്നിട്ടുണ്ടെന്ന് പ്ലാന്റ് ഓപറേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല മുഹമ്മദ് അൽനുഐമി പറഞ്ഞു. വിലായത്തിലെ മത്സ്യ ഫാക്ടറി, അറവുശാല എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.