ദുബൈയിൽ സന്ദർശകരുടെ മനംകവർന്ന് 'ശബാബ് ഒമാൻ രണ്ട്'
text_fieldsമസ്കത്ത്: സൗഹൃദത്തിെൻറ സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിനുശേഷം ദുബൈയിലെത്തിയ 'ശബാബ് ഒമാൻ രണ്ട്' ഒമാൻ നവിക കപ്പൽ സന്ദർശകരുടെ മനം കവരുന്നു. ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ ഹജ്റഫ്, ദുബൈ പൊലീസിലെ തുറമുഖകാര്യ അസിസ്റ്റൻറ് കമാൻഡൻറ് എയർ വൈസ് മാർഷൽ അഹ്മദ് ബിൻ മുഹമ്മദ് ബിൻ താനി, ഒമാനിലെ തുർക്കി അംബാസഡർ ഐഷ സുസിൻ ഒസ്ലുവർ തുടങ്ങി നിരവധി പ്രമുഖരും മറ്റും കഴിഞ്ഞ ദിവസങ്ങളിലായി കപ്പൽ സന്ദർശിച്ചു.
കപ്പൽ ഇൗ മാസം 30 വരെ ദുബൈ ഹാർബറിൽ ഉണ്ടാവും. സുൽത്താനേറ്റിെൻറ ഭൂത-വർത്തമാനകാലങ്ങളിലെ വിവരങ്ങളുടെ ചിത്ര പ്രദർശനവും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെയും വൈകീട്ട് നാലു മുതൽ ആറുമണിവരെയുമാണ് പ്രദർശനം. കപ്പലിെൻറ നിർമാണം മുതൽ ഇതുവരെ നടത്തിയ യാത്രവരെയുള്ള വിവരങ്ങളും സന്ദർശകർക്കായി നൽകുന്നുണ്ട്്. റോയൽ അശ്വ സൈനികവിഭാഗത്തിെൻറ പ്രകടനങ്ങളുടെ ചിത്രങ്ങളും ആളുകളെ ആകർഷിക്കുന്നതാണ്. ഒമാെൻറ സൈനിക ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും മറ്റുമായി സുൽത്താെൻറ സായുധസേനയും (എസ്.എ.എഫ്) പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.നവംബർ ഏഴിന് ഒമാനിൽനിന്നായിരുന്നു കപ്പലിെൻറ യാത്ര തുടങ്ങിയത്. ലോകത്തിന് സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങൾക്ക് പരിചയപ്പെടുത്തുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം. കുവൈത്തിലെ ഷുവൈഖ് തുറമുഖം, സൗദി അറേബ്യയിലെ ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ബഹ്റൈൻ, ഖത്തറിലെ ദോഹ തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ഉൗഷ്മളമായ സ്വീകരണമായിരുന്നു കപ്പലിന് ലഭിച്ചത്.
ഇതിനു ശേഷമാണ് ദുബൈയിൽ എത്തിയിരിക്കുന്നത്. കപ്പലിെൻറ അഞ്ചാമത് അന്താരാഷ്ട്ര യാത്ര 'ഒമാൻ: ഒരു പുതുക്കിയ സമീപനം' എന്ന തലക്കെട്ടിലാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.