Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ശ​ബാ​ബ്​ ഒ​മാ​ൻ-2'...

'ശ​ബാ​ബ്​ ഒ​മാ​ൻ-2' നാ​വി​ക ക​പ്പ​ലി​ന്​ സ്വീ​ക​ര​ണം ന​ൽ​കും

text_fields
bookmark_border
ശ​ബാ​ബ്​ ഒ​മാ​ൻ-2 നാ​വി​ക ക​പ്പ​ലി​ന്​ സ്വീ​ക​ര​ണം ന​ൽ​കും
cancel
camera_alt

‘ശ​ബാ​ബ്​ ഒ​മാ​ൻ ​-2’ നാ​വി​ക ക​പ്പ​ൽ

മ​സ്​​ക​ത്ത്​: സൗ​ഹൃ​ദ​ത്തി​െൻറ സ​ന്ദേ​ശ​വു​മാ​യി അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തു​ന്ന 'ശ​ബാ​ബ്​ ഒ​മാ​ൻ ​-2' ഒ​മാ​ൻ നാ​വി​ക ക​പ്പ​ലി​ന്​ ഞാ​യ​റാ​ഴ്​​ച സ്വീ​ക​ര​ണം ന​ൽ​കും. സ​യീ​ദ് ബി​ൻ സു​ൽ​ത്താ​ൻ നേ​വ​ൽ ബേ​സി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ, നി​ക്ഷേ​പ മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫി​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കു​ക.

ദു​ബൈ എ​ക്​​സ്​​പോ​യി​ലും ഒ​മാ​ൻ പ​വ​ലി​യ​നി​ലു​മെ​ല്ലാം പ​​​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ്​ ക​പ്പ​ലി​െൻറ മ​ട​ക്കം. ന​വം​ബ​ർ ഏ​ഴി​ന്​ ഒ​മാ​നി​ൽ നി​ന്നാ​യി​രു​ന്നു ക​പ്പ​ലി​െൻറ യാ​ത്ര തു​ട​ങ്ങി​യ​ത്. ലോ​ക​ത്തി​ന് സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും സൗ​ഹൃ​ദ​ത്തി​െൻറ​യും സ​മാ​ധാ​ന​ത്തി​െൻറ​യും സ​ന്ദേ​ശം ന​ൽ​കാ​നും ഒ​മാ​നി നാ​ഗ​രി​ക​ത​യെ വി​വി​ധ ലോ​ക സ​മൂ​ഹ​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു യാ​ത്ര​യു​ടെ ല​ക്ഷ്യം. ക​പ്പ​ലി​െൻറ അ​ഞ്ചാ​മ​ത്​ അ​ന്താ​രാ​ഷ്​​​ട്ര യാ​ത്ര​ 'ഒ​മാ​ൻ: ഒ​രു പു​തു​ക്കി​യ സ​മീ​പ​നം' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ന​ട​ത്തി​യി​രു​ന്ന​ത്.

കു​വൈ​ത്തി​ലെ ഷു​വൈ​ഖ് തു​റ​മു​ഖം, സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് തു​റ​മു​ഖം, ബ​ഹ്​​റൈ​ൻ, ഖ​ത്ത​റി​ലെ ദോ​ഹ തു​റ​മു​ഖം തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ ഊ​ഷ്​​മ​ള​മാ​യ സ്വീ​ക​ര​ണ​മാ​യി​രു​ന്നു ക​പ്പ​ലി​നു​ ല​ഭി​ച്ച​ത്. ഇ​തി​നു ശേ​ഷ​മാ​ണ് ദു​ബൈ​യി​ൽ എ​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘Shabab Oman-2’
News Summary - ‘Shabab Oman-2’ will be received by the Navy
Next Story