ശഹീൻ: ബാത്തിന മേഖലയിൽ ബാധിച്ചത് 26,166 പേരെ
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിെൻറ ആഘാതം ബാത്തിന മേഖലയിലെ വിവിധ വിലായത്തുകളിലായി 26,166 ആളുകളെയാണ് ബാധിച്ചിരിക്കുന്നതെന്ന് ദേശീയ എമർജൻസി മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു. ഒക്ടോബർ 24 വരെയുള്ള കണക്കെടുപ്പിലാണ് ഇത്രയും കേസുകൾ റിേപ്പാർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്നത് സുവൈഖ് വിലായത്തിലാണ്. 14,311 പേരാണ് ഇവിടെ കൊടുങ്കാറ്റിെൻറ ഇരകളായത്. മുസന്നയിൽ 4446, ഖാബൂറയിൽ 6101, സഹമിൽ 1308 എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ കണക്കുകൾ. ശേഷിക്കുന്ന കേസുകളുടെ കണക്കെടുപ്പ് ഫീൽഡ് ടീമിെൻറ നേതൃത്വത്തിൽ ഖേലയിൽ നടക്കുകയാണ്. നേരത്തെ ഒക്ടോബർ 19വരെയുള്ള കണക്ക് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി പുറത്തുവിട്ടിരുന്നു.
ചുഴലിക്കാറ്റ് ഏറെ ബാധിച്ചത് ബാത്തിന ഗവർണറേറ്റുകളെ ആയിരുന്നു. വെള്ളം കയറി നിരവധി വീടുകളാണ് വാസയോഗ്യമല്ലാതായത്. മലയാളികളുടെ അടക്കം നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും തകർന്നു. 100 കണക്കിന് കന്നുകാലികൾ മേഖലയിൽ ചത്തതായും റിപ്പോർട്ടുണ്ടായിരുന്നു. ഏക്കർകണക്കിന് കൃഷിയും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.