Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശഹീൻ ചുഴലിക്കാറ്റ്​:...

ശഹീൻ ചുഴലിക്കാറ്റ്​: ഒമാനിൽ വാക്​സിനേഷൻ നിർത്തിവെച്ചു

text_fields
bookmark_border
ശഹീൻ ചുഴലിക്കാറ്റ്​: ഒമാനിൽ വാക്​സിനേഷൻ നിർത്തിവെച്ചു
cancel
camera_alt

Image: omanobserver.om

മസ്​കത്ത്​: ശഹീൻ ചുഴലിക്കാറ്റിനെ നേരിടുന്നതി​െൻറ മുന്നോടിയായി വുസ്ത, ദോഫാർ ഗവർണറേറ്റുകളിലൊഴികെ സുൽത്തനേറ്റിലെ എല്ലാ വാക്​സിനേഷൻ നടപടികൾ ഞായറാഴ്​ച മുതൽ താൽകാലികമായി നിർത്തിവെച്ചതായി ആരോഗ്യ മ​ന്ത്രാലയം അറിയിച്ചു. അടിയന്തിര പ്രധാന്യം പരിഗണിച്ച്​ മ​ന്ത്രാലയം കാൾ സെൻറർ തുടങ്ങി - 24441999.

ഗവർണറേറ്റുകളിലെ ആരോഗ്യസ്​ഥാപനങ്ങളിലെ ഡോക്​ടർമാർക്കും ആരോഗ്യപ്രവർത്തകരുടെയും ജോലികൾ ഷിഫ്​റ്റ്​ അടിസ്​ഥാനത്തിൽ ക്രമീകരിച്ച്​ നൽകിയിരിക്കുകയാണ്​​. മരുന്നുകൾ, വെള്ളം, ഡീസൽ തുടങ്ങിയവ മുൻകരുതലി​െൻറ ഭാഗമായി കൂടുതൽ ശേഖരിച്ച്​ വെച്ചിട്ടുണ്ട്​. ഒ​ാരോസ്​ഥാപനങ്ങൾക്കും ആവശ്യത്തിനനുസരിച്ച്​ മെഡിക്കൽ സ്​റ്റാഫിനെയും നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancovid vaccinationshaheen cyclone
News Summary - shaheen cyclone oman covid vaccination
Next Story