ശഹീൻ: റോഡുകളുടെ നിർമാണം രണ്ടു വർഷത്തിനകം പൂർത്തിയാക്കും
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റ് ബാധിച്ച ബാത്തിന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്ന ശ്രമങ്ങൾ ഉൗർജിതമായി നടക്കുന്നു.
റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ടെൻഡർ നൽകിയിട്ടുണ്ട്. നിർമാണം പൂർത്തിയാക്കാൻ 12 മുതൽ 24 മാസംവെര എടുക്കുമെന്ന് അധികൃതർ. ചുഴലിക്കാറ്റിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഗതാഗത, വാർത്ത വിനിമയ, വിവരസാേങ്കതിക മന്ത്രാലയത്തിെൻറ അണ്ടർ സെക്രട്ടറി എൻജിനീയർ കാസിം ബിൻ മുഹമ്മദ് അൽ ഷമാക്കി പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ നിർേദശപ്രകാരമാണിത്.
അൽ ബാത്തിന, വാദി ബാനി ഒമർ, വാദി അൽ ഹവാസ്ന, സുഹാർ-യാങ്കുൽ, വാദി ഷഫാൻ, വാദി അൽ ജഹാവിർ, വാദി അസർമി റോഡ്, വാദി അൽ ഖുനൂത്ത് തുടങ്ങിയ റോഡുകൾക്കാണ് ശഹീൻ കനത്ത ആഘാതം സൃഷ്ടിച്ചത്.
ദാഹിറ ഗവർണറേറ്റിലെ ചില പാതകളും തകർന്നിട്ടുണ്ട്. പല റോഡുകളിലും പാലങ്ങളടക്കം തകർന്നാൽ ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയാണെന്നും എൻജിനീയർ കാസിം ബിൻ മുഹമ്മദ് അൽ ഷമാക്കി പറഞ്ഞു.
റോഡുകളുടെ പുനരുദ്ധാരണത്തിന് ആദ്യ കരാർ ഗൾഫാർ എൻജിനീയർ ആൻഡ് കോൺട്രാക്ടർ കമ്പനിക്കാണ് നൽകിയിരിക്കുന്നത്.
ബാത്തിന റോഡുകളുടെ അറ്റകുറ്റപ്പണിയും പാലങ്ങളുടെ നിർമാണവും തെരുവുവിളക്ക് സ്ഥാപിക്കുന്നതും കരാറിലുണ്ട്. രണ്ടാമത്തെ കരാർ സ്ട്രാബാഗ് ഒമാൻ, അൽ സറൂജ് കമ്പനികൾക്കാണ് നൽകിയതെന്ന് അൽ ഷമാകി പറഞ്ഞു.
വാദി ബാനി ഒമർ, വാദി അൽ ഹവാസ്ന, വാദി അൽ ജഹാവിർ, വാദി അൽ സർമി, വാദി ഷഫാൻ എന്നിവിടങ്ങളിലെ റോഡുകളുടെ പുനർനിർമാണമാവും ഇവർ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.