ശഹീൻ; മരണം 12 ആയി
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിൽ കാണാതായ ഒരാളുടെ മൃതദേഹംകൂടി കെണ്ടത്തിയതായി ദേശീയ ദുരന്ത നിവാരണ സമിതി (എൻ.സി.ഇ.എം) അറിയിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. നേരേത്ത വടക്ക്-തെക്ക് ബാത്തിനകളിൽ ഏഴുപേരും ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റിലെ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് കുട്ടിയും റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടം തകർന്ന് രണ്ട് ഏഷ്യക്കാരും മരിച്ചിരുന്നു.
വാദി മുറിച്ചുകടക്കുന്നതിനിടെ കാണാതായ ആളെ പിന്നീട് കാറിൽ മരിച്ചനിലയിൽ റുസ്തഖിൽനിന്ന് കെണ്ടത്തുകയായിരുന്നു. ചുഴലിക്കാറ്റിെൻറ ആഘാതം ഏറെ ബാധിച്ചത് ഒമാെൻറ വടക്കൻ മേഖലയെയാണ്. ഇൗ േമഖലയിലെ ബാത്തിന ഗവർണറേറ്റുകളിൽ വ്യാപക നാശമാണ് വിതച്ചത്. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളാണ് തകർന്നത്. ചളിയും വെള്ളവും കയറി വീടുകളും കടകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത് വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ വ്യാഴാഴ്ചയും നടന്നു. റോയൽ ഒമാൻ പൊലീസിെൻറയും വിവിധ സൈനികവിഭാഗങ്ങളുടെയും നേതൃത്വത്തിൽ സാധാരണക്കാരുടെ ജീവിതം തിരിച്ചുകൊണ്ടുവരാനായി ഉൗർജിത ശ്രമങ്ങളാണ് നടത്തുന്നത്. പ്രതിരോധ മന്ത്രാലയത്തിെൻറ എൻജിനീയറിങ് സേവന വിഭാഗത്തിെൻറ നേതൃത്വത്തിൽ വടക്കൻ ബാത്തിനയിൽ ജനറേറ്റർ സ്ഥാപിച്ചു. പ്രദേശത്ത് ദിവസങ്ങളായി വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്.
സുവൈഖ്, ഖദ്റ, ബിദ്യ, ഖാബൂറ എന്നീ മേഖലകൾ ഇന്ത്യൻ എംബസി പ്രതിനിധികൾ ബുധനാഴ്ച സന്ദർശിച്ചിരുന്നു. നാലു പേർ അടങ്ങുന്ന സംഘത്തോടൊപ്പം അതത് പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തകരും ഉണ്ടായിരുന്നു. പാസ്പോർട്ട് നഷ്ടപ്പെട്ടവരും ഭാഗികമായി വെള്ളം നനഞ്ഞു കേടുവന്നവരും പരാതിയുമായി രംഗത്തെത്തി. പരാതികൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് എംബസി പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.
ഒമാൻ മനുഷ്യാവകാശ കമീഷെൻറ നേതൃത്വത്തിൽ ദുരന്തം ബാധിച്ച വിവിധ വിലായത്തുകളിൽ ട്രക്കുകളിൽ ഭക്ഷണം വിതരണം ചെയ്തു. രാജ്യത്തിെൻറ പുനരധിവാസ പ്രക്രിയകളിൽ പങ്കാളിയായി സെൻട്രൽ ബാങ്ക് ഒാഫ് ഒമാനും ബാങ്കിങ് മേഖലയും രംഗത്തുണ്ട്. ഏഴു ദശലക്ഷം റിയാലാണ് ഇവർ ജനങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ചിരിക്കുന്നത്. വിവിധ വാണിജ്യ, സാമൂഹിക, സന്നദ്ധ സംഘടനകളും സഹായവുമായി രംഗത്തുണ്ട്. ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ശഹീൻ ഒമാെൻറ തീരം തൊടുന്നത്.
തിരക്കോട് തിരക്ക്...
ഖാബൂറ: പ്രകൃതിദുരന്തം ഏറ്റുവാങ്ങിയ ബാത്തിന മേഖലകളിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി കൂടിയതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തിരക്ക് വർധിച്ചു.
നൂറുകണക്കിന് വണ്ടികളാണ് ചളിയിൽ പുതഞ്ഞും വാദിയിൽപെട്ടും നിശ്ചലമായത്. ഭാഗികമായി തകർന്നവയും പൂർണമായി കേടുവന്നവയും വെള്ളം കയറി എൻജിെൻറ പ്രവർത്തനം നിലച്ചുപോയവയും നിരവധിയാണ്. വഴികൾ ചളിയും വെള്ളവുംകൊണ്ട് സഞ്ചാരയോഗ്യമല്ലാതായതോടെ വീടിെൻറ പോർച്ചിൽപെട്ടുപോയ വാഹനങ്ങൾ അവിടന്ന് നീക്കാനും പറ്റിയില്ല.
ഇവയെല്ലാം റിക്കവറി വാഹനത്തിൽ കയറ്റി സർവിസ് സെൻററിലോ മറ്റു വർക്ഷോപ്പിലോ കൊണ്ടുപോകണം. ഉള്ളിലടക്കം വെള്ളം കയറിയ വണ്ടി സർവിസ് സെൻററിൽ ശ്രമകരമായി വാട്ടർ സർവിസ് നടത്തണം. എന്നാലേ പൂർവസ്ഥിതി കൈവരുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.