ഷാഹി ഫുഡ്സ് സ്കാൻ ആൻഡ് വിൻ: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: 'ഗൾഫ് മാധ്യമം' ഹാർമോണിയസ് കേരളയുടെ ഭാഗമായി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ഒരുക്കിയ സ്കാൻ ആൻഡ് വിൻ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശഫീർ, ടി. സുരേഷ് കുമാർ, സോമൻ പൊടിയൻ എന്നിവർ യഥാക്രമം സോണിയുടെ 55 ഇഞ്ച് ടി.വി, ലെനോവൊ ലാപ്ടോപ്, എൽ.ജി ഹോം തിയറ്റർ എന്നിവ ഏറ്റുവാങ്ങി.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് കമ്പനി സെയിൽസ് മാനേജർ ആർ. ശ്രീജിത്ത്, ഫിനാൻഷ്യൽ കൺട്രോളർ എം. മുഹമ്മദ് സിറാജ്, സലാല ലുലു ജനറൽ മാനേജർ മുഹമ്മന് നവാബ്, ഷാഹി പ്രതിനിധി ഷാനവാസ് കൊല്ലോൻ എന്നിവരാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
സലാല ലുലുവിൽ നടന്ന ചടങ്ങിൽ ജനറൽ മാനജേർ മുഹമ്മന് നവാബ്, മാധ്യമം-മീഡിയവൺ പ്രതിനിധി കെ.എ. സലാഹുദ്ധീൻ, ലുലു മാനേജർ ഷൈജു തുടങ്ങിയവർ സംബന്ധിച്ചു.
സലാലയിൽ നടന്ന ഹാർമോണിയസ് കേരളയുടെ പ്രൗഢ ഗംഭീരമായ ചടങ്ങിൽ ചലചിത്രം താരം അപർണ ബാലമുരളിയാണ് വിജയികളെ തെരഞ്ഞെടുത്തിരുന്നത്. ഹാർമോണിയസ് കേരളയുടെ ടിക്കറ്റെടുത്തവർക്ക് www.shahispices.com/bonanza എന്ന ലിങ്കിൽ കയറിയോ ക്യൂ.ആർ കോഡ് ഉപയോഗിച്ചോ ടിക്കറ്റ് നമ്പർ മറ്റും വിവരങ്ങളും സമർപ്പിക്കുന്നതായിരുന്നു മത്സരം. ഇങ്ങനെ സമർപ്പിച്ചവരിൽനിന്ന് റാഫിൾഡ്രോയിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.