ശൈഖ് സബാഹ്: ഒമാനുമായി ഹൃദയ ബന്ധം പുലർത്തിയ രാഷ്ട്രനായകൻ
text_fieldsമസ്കത്ത്: ഒമാനുമായും അന്തരിച്ച ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദുമായും ഏറെ ഹൃദയബന്ധം പുലർത്തിയിരുന്ന രാജ്യനായകനായിരുന്നു അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ്. അറബ് ലോകത്ത് സമാധാനവും സുസ്ഥിരതയും തിരികെകൊണ്ടുവരുന്നതിനായി സുൽത്താൻ ഖാബൂസിനും ഒമാനുമൊപ്പം ചേർന്ന് എന്നും പ്രവർത്തിച്ചിരുന്ന മനുഷ്യ സ്നേഹിയായ ഭരണാധികാരിക്ക് ഒമാനികളുടെ ജനഹൃദയങ്ങളിലായിരുന്നു സ്ഥാനം.
മേഖലയിലെ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും സമാധാനപൂർവമായ പരിഹാരമുണ്ടാക്കാൻ നയതന്ത്രജ്ഞതയിലും വിശ്വാസ്യതയിലും ഉൗന്നിയുള്ള ചർച്ചകളാണ് വേണ്ടതെന്ന നിലപാടായിരുന്നു സുൽത്താൻ ഖാബൂസിനെ പോലെ കുവൈത്ത് അമീറിനും ഉണ്ടായിരുന്നത്. ഖത്തർ ഉപരോധത്തിനെതിരെ ഒമാനൊപ്പം നിലകൊള്ളാൻ അതുെകാണ്ടുതന്നെ ശൈഖ് സബാഹിനും കുവൈത്തിനും മറിച്ച് ആലോചിക്കേണ്ടിയിരുന്നില്ല. ഫലസ്തീനികളുടെ അവകാശ സംരക്ഷണത്തിനും ഉറച്ച നിലപാടെടുത്ത ഭരണാധികാരിയായിരുന്നു ശൈഖ് സബാഹ്. സുൽത്താൻ ഖാബൂസ് വിടപറഞ്ഞ് എട്ടുമാസങ്ങൾക്ക് ശേഷം ശൈഖ് സബാഹ് കൂടി മൺമറയുേമ്പാൾ ലോകത്തിന്, പ്രത്യേകിച്ച് അറബ് മേഖലക്ക് നഷ്ടമാകുന്നത് നിലപാടുള്ള മറ്റൊരു ഭരണാധികാരിയെ കൂടിയാണ്.
ഖത്തർ ഉപരോധം തുടങ്ങിയത് മുതൽ ഒമാനുമായി ചേർന്ന് പ്രശ്ന പരിഹാരത്തിനുള്ള സജീവ ശ്രമങ്ങളാണ് കുവൈത്ത് അമീർ നടത്തിയിരുന്നത്. ഇതോടൊപ്പം യമനിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലും ഒമാനുമായി ചേർന്ന് കുവൈത്ത് സജീവമായി പ്രവർത്തിച്ചുവരുകയായിരുന്നു.
ഇറാനുമായുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനും അമീറിെൻറ നേതൃത്വത്തിൽ കുവൈത്ത് ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനും ഒമാെൻറ സജീവ പിന്തുണയുണ്ടായിരുന്നു. സിറിയ, ഇറാഖ് വിഷയങ്ങളിലും ഇടപെടലുകൾ നടത്തിയിരുന്നു. സമാധാന ശ്രമങ്ങളിൽ ഒമാെൻറ എക്കാലത്തെയും മികച്ച പങ്കാളിയെയാണ് ശൈഖ് സബാഹിെൻറ നിര്യാണത്തിലൂടെ നഷ്ടമായത്. പ്രായാധിക്യത്തിെൻറ അവശതകളിലും ജി.സി.സി െഎക്യം തകരാതിരിക്കാനുള്ള സജീവ യത്നത്തിലായിരുന്നു അദ്ദേഹം. അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസുമായി ഏറെ വ്യക്തി ബന്ധം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു ശൈഖ് സബാഹ്. ആദ്യ കാലഘട്ടങ്ങളിൽ സോമാലിയയിൽ അവധിക്കാലം ചെലവഴിച്ചിരുന്ന അമീർ അവിടത്തെ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങിയതോടെ സലാലയിലായിരുന്നു അവധിക്കാലം ചെലവഴിച്ചിരുന്നത്. ഉത്തരവാദിത്തങ്ങൾ വരെ പങ്കുവെച്ചിരുന്ന അതിവിശിഷ്ടമായ വ്യക്തിബന്ധമാണ് സുൽത്താൻ ഖാബൂസുമായി ഉണ്ടായിരുന്നതെന്ന് ജനുവരിയിൽ സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തിൽ അനുശോചിച്ച് കുവൈത്ത് അമീർ അയച്ച കേബ്ൾ സന്ദേശത്തിൽ പറയുന്നു.
പ്രായാധിക്യത്തിെൻറ ബുദ്ധിമുട്ടുകൾക്കിടയിലും സുൽത്താൻ ഖാബൂസ് മരണപ്പെട്ട് അടുത്ത ദിവസം മസ്കത്തിലെത്തിയ ശൈഖ് സബാഹ് പുതിയ ഭരണാധികാരി സുൽത്താൻ ഹൈതമുമായി കൂടിക്കാഴ്ച നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ആദര സൂചകമായി കുവൈത്തിലെ പ്രധാന റോഡിന് സുൽത്താൻ ഖാബൂസിെൻറ പേര് നൽകുകയും ചെയ്തിരുന്നു. ജി.സി.സിക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും സുൽത്താൻ ഖാബൂസ് നൽകിയ സംഭാവനകൾ പരിഗണിച്ച് അമീറിെൻറ പ്രത്യേക ഉത്തരവ് പ്രകാരമാണ് പേര് നൽകിയത്.
മൂന്നു ദിവസത്തെ ദുഃഖാചരണം
മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അസ്സബാഹിെൻറ നിര്യാണത്തെ തുടർന്ന് ഒമാനിൽ മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവിട്ടു.ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ദുഖാചരണം. ഇൗ ദിവസങ്ങളിൽ ദേശീയപതാക താഴ്ത്തിക്കെട്ടും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
ഞായറാഴ്ചയായിരിക്കും അടുത്ത പ്രവൃത്തിദിനം. ശൈഖ് സബാഹിെൻറ നിര്യാണത്തിലൂടെ ഒമാന് ഏറ്റവും പ്രിയപ്പെട്ടതും സ്നേഹസമ്പന്നനുമായ സഹോദരനെയാണ് നഷ്ടമായതെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് അനുശോചന സന്ദേശത്തിൽ അറിയി ച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.