ഷിബുവിന് നോമ്പനുഭവങ്ങളുടെ അഞ്ചാണ്ട്
text_fieldsമത്ര: കണ്ണൂര്‍ പെരളശ്ശേരി സ്വദേശി ഷിബു 2015ല്‍ ഒരു റമദാന് കാലത്താണ് ഒമാനിലെത്തുന്നത്. നോമ്പിെൻറ ചിട്ടവട്ടങ്ങളും രീതിയുമൊക്കെ അടുത്തറിയുന്നത് അന്നു മുതലാണ്. സഹ താമസക്കാരൊക്കെ പകല്‍ മുഴുവന്‍ ഒന്നും കഴിക്കാതെ ജോലിക്ക് പോകുന്നതും സന്ധ്യയായാല്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുന്നതുമൊക്കെ കണ്ടു മനസ്സിലാക്കിയ ഷിബു അടുത്ത വര്‍ഷം മുതല്‍ നോമ്പ് ആരംഭിച്ചു. പിന്നിട്ട അഞ്ചു വര്‍ഷവും ഒരു നോമ്പുപോലും ഒഴിവാക്കിയിട്ടില്ല. പാചകം ഇഷ്ടമായതിനാല്‍ ആദ്യ വര്‍ഷം റൂമിലെ നോമ്പുകാര്‍ക്ക് രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കിയാണ് നോമ്പിനോടുള്ള അടുപ്പം തുടങ്ങിയത്.
പിന്നീട് കഴിഞ്ഞ അഞ്ചു വര്‍ഷവും റമദാന് മാസം മുഴുവനുംം വ്രതാനുഷ്ഠാനം മുറുകെപ്പിടിച്ചു നോമ്പുകാരനായി കഴിഞ്ഞതില്‍ ഷിബു സംതൃപ്തനാണ്. മത്ര കോട്ടണ്‍ ഹൗസിലെ ജോലിക്കിടെ മലയാളി സുഹൃത്തുക്കളുമായുള്ള സഹവാസമാണ് ആദ്യ നോമ്പുകാരനാക്കിയത്. പിന്നീട് മുസന്നയിലെയും ബര്ക്കയിലെയും വെയര്‍ഹൗസുകളിലേക്ക് ജോലിയും താമസവും മാറിയിട്ടും ഷിബു തെൻറ റമദാന് പതിവ് തെറ്റിച്ചില്ല. മുസന്നയിലോ ബര്ക്കയിലോ താമസസ്ഥലത്ത് മലയാളികളാരും കൂട്ടിനുണ്ടായിരുന്നില്ല.
ആരെങ്കിലും പറഞ്ഞിട്ടോ പ്രേരിപ്പിച്ചോ അല്ല നോമ്പുകാരനായതെന്ന് ഷിബു പറയുന്നു. നിശ്ചയദാർഢ്യമുണ്ടായാല്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് നോമ്പിെൻറ ചൈതന്യത്തോടൊപ്പം സഞ്ചരിക്കാന്‍ സാധിക്കും. തെൻറ നോമ്പുജീവിതം അതിന് തെളിവാണെന്നും ഷിബു പറയുനു. ഒരു ഹൈന്ദവ മതവിശ്വാസിയായി തനിക്ക് സഹോദര സമുദായത്തിെൻറ പ്രധാനപ്പെട്ട ആത്മീയ രീതിയെ ജീവിതത്തില്‍ ഒപ്പം കൂട്ടിയപ്പോഴാണ് വിശ്വാസം കൂടുതൽ നിർമലമായി മാറുന്നതായി അനുഭവപ്പെടുന്നതെന്നും ഷിബു അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.