Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെ​രു​ന്നാ​ൾ ആ​ഘോ​ഷ...

പെ​രു​ന്നാ​ൾ ആ​ഘോ​ഷ നി​റ​വി​ൽ ഷി​നാ​സ്​

text_fields
bookmark_border
പെ​രു​ന്നാ​ൾ ആ​ഘോ​ഷ നി​റ​വി​ൽ ഷി​നാ​സ്​
cancel

മ​സ്ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷി​നാ​സ്​ വി​ലാ​യ​ത്തി​ൽ ന​ട​ത്തി​യ ‘അ​യൂ​ദ്’ പ​രി​പാ​ടി ​പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​രു​ന്ന​താ​യി. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ശ​സ്ത​മാ​യ മാ​ർ​ക്ക​റ്റി​ലും ഷി​നാ​സ് കാ​സി​ലി​ലു​മാ​യി​രു​ന്നു ഫെ​സ്റ്റി​വ​ൽ ന​ട​ന്നി​രു​ന്ന​ത്.

ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, മൊ​ബൈ​ൽ ക​ഫേ​ക​ൾ, കു​ട്ടി​ക​ളു​ടെ ഗെ​യി​മു​ക​ൾ, ആ​ക​ർ​ഷ​ക​മാ​യ ലേ​സ​ർ, ഫ​യ​ർ ഷോ​ക​ൾ, പാ​ട്ടു​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നി​രു​ന്ന​ത്. നി​ര​വ​ധി ത​ന​ത്​ ക​ല​ക​ളും മ്യൂ​സി​ക്​ ബാ​ൻ​ഡു​ക​ളു​ടെ പ​രി​പാ​ടി​ക​ളും മേ​ള​ക്ക്​ മാ​റ്റു​കൂ​ട്ടു​ന്ന​താ​യി. ഊ​ഷ്മ​ള​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പു​റ​മെ, കു​ടും​ബാ​ധി​ഷ്ഠി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള പൈ​തൃ​ക​വും സാം​സ്കാ​രി​ക​വു​മാ​യ മ​ത്സ​ര​ങ്ങ​ൾ, മാ​ജി​ക് ഗെ​യി​മു​ക​ൾ, പ്രി​യ​പ്പെ​ട്ട കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യാ​യി​രു​ന്നു ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid festivalshinasoman
News Summary - Shinas abuzz with Eid festivities
Next Story