ഷിനാസിൽ പാർക്കിന് ശിലാസ്ഥാപനം നടത്തി
text_fieldsമസ്കത്ത്: സുഹാർ അലൂമിനിയവും ഒ.ക്യു കമ്പനീസും ചേർന്ന് സുഹാറിൽ നിർമിക്കുന്ന അൽ ഖു റം പാർക്ക് വികസന പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. ഷിനാസ് വാലി ശൈഖ് ഖലീഫ ബിൻ ഹിലാൽ അൽ അലവിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. രണ്ട് ലക്ഷം റിയാൽ ചെലവിട്ടാണ് പദ്ധതി യാഥാർഥ്യമാക്കുക.
സുഹാർ അലൂമിനിയത്തിെൻറ സാമൂഹിക വികസന വിഭാഗമായ ജുസൂർ ഫൗണ്ടേഷൻ, ഒ.ക്യു, വാലെ ഒമാൻ എന്നിവ റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുക. മൂന്ന് കിലോമീറ്റർ നടപ്പാത, ആംഫി തിയറ്റർ, പക്ഷികളെ നിരീക്ഷണ ടവർ, കോഫിഷോപ്, ഭക്ഷണശാലകൾ, പ്രവേശന കവാടം, ശുചിമുറികൾ, കളിസ്ഥലം തുടങ്ങിയവ ഇവിടെയുണ്ടാകും. സമീപത്തെ കണ്ടൽപ്രദേശത്തിലേക്ക് പോകാൻ ഉരുക്കുപാലവും നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.