സലാല തീരത്തെ കപ്പൽ അപകടം; ക്യാപ്റ്റൻ നാളെ നാട്ടിലേക്ക് തിരിക്കും
text_fieldsസലാല: ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത് കത്തിനശിച്ച ചരക്കുകപ്പലിൽനിന്ന് രക്ഷപ്പെട്ട ക്യാപ്റ്റൻ ഞായറാഴ്ച നാട്ടിലേക്കു തിരിക്കുമെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു. അമിതഭാരവുമായെത്തി എന്ന കുറ്റം ചുമത്തി ആർ.ഒ.പി ഇദ്ദേഹത്തിന്റെ പാസ്പോർട്ട് തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ആർ.ഒ.പി ഓപ്പറേഷൻ ഹെഡിനോട് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ട് വിട്ടുകിട്ടുകയും നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച അഹ്മദാബാദിലേക്ക് തിരിക്കുമെന്നും സനാതനൻ പറഞ്ഞു.
സലാല തീരത്തെ കപ്പൽ അപകടം; ക്യാപ്റ്റൻ നാളെ നാട്ടിലേക്ക് തിരിക്കുംഇദ്ദേഹത്തിന്റെ കൂടെ രക്ഷപ്പെട്ട പത്ത് ഗുജറാത്ത് സ്വദേശികൾ കഴിഞ്ഞ ദിവസം നാടണഞ്ഞിരുന്നു. ദുബൈയിൽനിന്ന് സോമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഇന്ത്യൻ കപ്പൽ ‘വിരാട് 3-2120’ ആണ് ഹാസിക്കിനു സമീപം ദിവസങ്ങൾക്കുമുമ്പ് ഉൾക്കടലിൽ കത്തിനശിച്ചത്. ക്യാപ്റ്റനുൾപ്പെടെ പതിനൊന്നുപേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. ചരക്കുകപ്പലിലുണ്ടായിരുന്ന 80 വാഹനങ്ങളും കെട്ടിട സാമഗ്രികളും കത്തിനശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.