കപ്പലേറിയെത്തിയ പ്രവാസത്തിന് വിരാമം; ഷരീഫ് ഭായി മടങ്ങുന്നു
text_fieldsസലാല: സലാല സനാഇയ്യയിലെ പ്രധാന സ്പെയർ പാർട്സ് ഷോപ്പാണ് കമാൽ ട്രേഡിങ്. അതിെൻറ മാനേജ റായ തൃശൂർ സ്വദേശി ഷരീഫിനെ അറിയാത്തവർ സലാലയിൽ കുറവായിരിക്കും. ഒമാനിൽ ആദ്യകാലത ്ത് എത്തിയവർക്കെല്ലാം സുപരിചിതനായ അദ്ദേഹം 46 വർഷത്തെ പ്രവാസ ജീവിതത്തിന് ഒടുവിൽ ന ാട്ടിലേക്ക് മടങ്ങുകയാണ്. വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അദ്ദേഹവും ഭാര്യ ഷക്കീലയും നാട്ടിലേക്ക് തിരിക്കുന്നത്. കമാൽ ട്രേഡിങ്ങിലായിരുന്നു ഷരീഫ് ഭായി 46 വർഷവും ജോലി ചെയ്തത്.
കഠിനാധ്വാനത്തിെൻറയും കൃത്യനിഷ്ഠയുടെയും ആൾരൂപമാണ് അദ്ദേഹമെന്ന് അറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഈ ഗുണ വിശേഷങ്ങൾ ഉണ്ടെങ്കിൽ ആർക്കും വിജയിക്കാനാകുമെന്നാണ് ഷരീഫ് ഭായി പറയുന്നത്. 46 വർഷം കഴിഞ്ഞ് അദ്ദേഹം പോകാനൊരുങ്ങുമ്പോൾ വിസ പുതുക്കി നൽകിയാണ് സ്പോൺസർ യാത്രയാക്കുന്നത്. വീണ്ടും വരണമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്നർഥം.തൃശൂർ വടക്കേക്കാട് സ്വദേശിയായ അദ്ദേഹം1973 മാർച്ചിൽ ബോംബെയിൽ നിന്ന് കപ്പലിലാണ് മസ്കത്തിൽ ഇറങ്ങിയത്. അന്ന് മസ്കത്തിൽ വലിയ കപ്പലുകൾ അടുക്കുകയില്ല. പകരം ചെറിയ ബോട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കപ്പലിലെത്തി അവിടന്നാണ് വിസ അടിച്ച് തീരത്തെത്തിച്ചിരുന്നത്. ജാബിർ ബക്കർ അബ്ദുല്ലത്തീഫ് എന്ന ഒമാനിലെ ആദ്യകാലത്തെ വലിയൊരു കമ്പനിയിലാണ് അദ്ദേഹം ആദ്യം എത്തിയത്.
അവിടെ നിന്നാണ് കമാൽ ട്രേഡിങ്ങിലേക്ക് മാറുന്നത്. വൈകാതെ കമ്പനിയുടെ സലാലയിലെ അമരക്കാരനായി നിയമിതനായി. ഭാര്യ ഷക്കീലയും അദ്ദേഹത്തോടൊപ്പം ദീർഘകാലമായി സലാലയിൽ ഉണ്ട്. മക്കൾ ഷാക്കിർ കെ. ഷരീഫ്, ഷഹീൻ കെ. ഷരീഫ്. ഇരുവരും ദുബൈയിൽ ജോലി ചെയ്യുന്നു. ശിഷ്ട ജീവിതം എന്തെങ്കിലും പൊതു സംരംഭങ്ങൾക്കായി ഒഴിഞ്ഞുവെക്കാൻ തീരുമാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്. നാട്ടിലേക്ക് മടങ്ങുന്ന ഷരീഫ് ഭായിക്കും കുടുംബത്തിനും ഐ.എം.ഐ സലാല യാത്രയയപ്പ് നൽകി. ടി.പി. മുഹമ്മദ് ബഷീർ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.