ശിവഗിരി തീര്‍ഥാടന സംഗമം ഇന്ന് അജ്മാനില്‍
text_fieldsഅജ്മാന്: വര്‍ക്കല ശിവഗിരിയില്‍ നടക്കുന്ന 92ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനഞ്ചാമത് ശിവഗിരി തീര്‍ഥാടന സംഗമം ഫെബ്രുവരി ഒമ്പതിന് അജ്മാനില്‍ നടക്കും. യു.എ.ഇയില്‍ സ്ഥാപിതമായിരിക്കുന്ന എട്ട് യൂനിയനുകളുടെയും 90 ഓളം ശാഖകളുടെയും യൂത്ത് മൂവ്മെന്റ്, വനിത സംഘം, ബാലവേദി തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായാണ് അജ്മാന് ഇന്ത്യന്‍ അസോസിയേഷനില്‍ ചടങ്ങ് അരങ്ങേറുന്നത്.
രാവിലെ അഞ്ചിന് ഗണപതി പൂജയോടനുബന്ധിച്ച് ആരംഭിക്കുന്ന ചടങ്ങില്‍ ശാരദ പൂജ, ഭദ്രദീപം തെളിക്കല്‍, ധര്‍മ പതാകോദ്ധാരണം, സര്‍വൈശ്വര്യ പൂജ, ശ്രീനാരായണ ഭജന്‍സ്, തീര്‍ഥാടന പദയാത്ര, സമൂഹ പ്രാർഥന, 150പേര് ചേര്‍ന്ന ദൈവ ദശകം ആലാപനം, ഉച്ചപൂജ, സാംസ്കാരിക സമ്മേളനം, ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ സ്വാമികളുടെ ശിവഗിരി തീര്‍ഥാടന സന്ദേശം, വിവിധ യൂനിയനുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍, നാടന്‍ പാട്ടുകള്‍, ഭഗവതി സേവ, ഗണപതി പൂജ, ഗുരുദേവ പൂജ തുടങ്ങിയ ചടങ്ങുകള്‍ അരങ്ങേറും.ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹെഡ് ഓഫ് ചാന്‍സെറി ആൻഡ് കോണ്‍സുല്‍ ബിജേഷ് സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.