ഫാഷിസത്തിെൻറ സമകാലിക കാഴ്ചകളുമായി പ്രവാസിയുടെ ഹൃസ്വചിത്രം
text_fieldsമസ്കത്ത്: എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്ന ഗൗരി ലേങ്കഷിെൻറ കൊലപാതകം പ്രമേയമാക്കി പ്രവാസിയുടെ ഹൃസ്വചിത്രം. എഴുത്തുകാരനും മസ്കത്തിലെ അൽതുർക്കി എൻറർപ്രൈസസ് ജീവനക്കാരനുമായ ബിജുകുമാർ ആലക്കോട് രചനയും സംവിധാനവും നിർവഹിച്ച ഹൃസ്വചിത്രം ‘ലേങ്കഷ്’ ഫെബ്രുവരി ആദ്യം യൂട്യൂബിൽ റിലീസ് ചെയ്യും.
എതിർശബ്ദങ്ങളെ തോക്കിൻമുനകൊണ്ട് നിശ്ശബ്ദമാക്കുന്ന ഫാഷിസത്തിെൻറ സമകാലിക കാഴ്ചകളാണ് ആറ് മിനിറ്റ് ൈദർഘ്യമുള്ള ഹൃസ്വചിത്രത്തിെൻറ ഇതിവൃത്തം. ഐശ്വര്യ മീഡിയ ക്രിയേഷൻസ് നിർമിച്ച ചിത്രത്തിെൻറ കാമറ ജെറിൻ ജെയിംസ് പത്തനാപുരവും എഡിറ്റിങ് സലിം നിരവുമാണ് നിർവഹിച്ചിരിക്കുന്നത്. രജീഷ് പാലവിളയുടെ വരികൾ ഷാജി കോട്ടയിൽ ആലപിച്ചിരിക്കുന്നു. എരുമേലിയിലും പരിസത്തുമായിരുന്നു ചിത്രീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.