ഒമാൻ-റഷ്യൻ ബന്ധങ്ങൾ ചർച്ചചെയ്ത് ശൂറ ചെയർമാൻ
text_fieldsമസ്കത്ത്: റഷ്യൻ ഫെഡറൽ അസംബ്ലിയുടെ സ്റ്റേറ്റ് ഡുമ ചെയർമാൻ വ്യാസെസ്ലാവ് വോലോഡിനുമായി മജ്ലിസുശ്ശറ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി തലസ്ഥാനമായ മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. നിയമനിർമാണ മേഖലകളിൽ ഉഭയകക്ഷി സഹകരണം വളർത്തിയെടുക്കാനും വരുംകാലയളവിൽ ഇരു കൗൺസിലുകൾ തമ്മിലുള്ള കൂടുതൽ ഏകോപനത്തിന്റെയും കാര്യങ്ങൾ ചർച്ച ചെയ്തു.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും കൂടിക്കാഴ്ച നടത്തി. ഒമാനി-റഷ്യൻ രാഷ്ട്രീയ ബന്ധത്തിന്റെ നിലവാരത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.
റഷ്യൻ ഫെഡറേഷൻ കൗൺസിൽ സ്പീക്കർ വാലന്റീന മാറ്റ്വിയെങ്കോയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും നിയമനിർമാണ, പാർലമെന്ററി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും പ്രാദേശിക, അന്തർദേശീയ പാർലമെന്ററി ഫോറങ്ങളിൽ മനോഭാവങ്ങളും നയങ്ങളും ഏകോപിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
റഷ്യൻ ഫെഡറേഷൻ മുഫ്തീസ് കൗൺസിൽ ചെയർമാനായ ശൈഖ് റാവി ഐനുദ്ദീനുമായും മജ്ലിസ് ശൂറ ചെയർമാൻ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.