ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്: പ്രാഥമിക സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsമസ്കത്ത്: ശൂറാ കൗൺസിൽ പത്താം ടേമിലേക്കുള്ള അംഗത്വത്തിനുള്ള സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് വെബ്സൈറ്റ് (elections.om), ഇൻതാഖിബ് (ഇലക്ട്) ആപ്ലിക്കേഷൻ എന്നിവയിലൂടെ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. 33 സ്ത്രീകൾ ഉൾപ്പെടെ 883 സ്ഥാനാർഥികളാണുള്ളത്. ഒമ്പതാം ടേമിലെ സ്ഥാനാർഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 113പേരുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒമ്പതാം ടേമിലെ ശൂറ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം വനിത സ്ഥാനാർഥികളുടെ എണ്ണത്തിൽ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ടേമിൽ 43 സ്ത്രീകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വെബ്സൈറ്റ് (elections.om), ഇൻതാഖിബ് ആപ്ലിക്കേഷൻ എന്നിവയിലൂടെ ആളുകൾക്ക് സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക പരിശോധിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് ദോഫാറിൽനിന്നാണ് -255. 22പേരുമായി ബുറൈമിയാണ് പിന്നിൽ
ദാഖിലിയ (111), മസ്കത്ത് (108), വടക്കൻ ബാത്തിന (84), അൽ വുസ്ത (74), തെക്കൻ ശർഖിയ (60), തെക്കൻ ബാത്തിന (58), വടക്കൻ ശർഖിയ (57), ദാഹിറ ( 32), മുസന്ദം (22) എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിൽനിന്നുള്ള കണക്കുകൾ.
സ്ഥാനാർഥികളുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകളിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എതിർപ്പിനുള്ള കാരണങ്ങളുടെ പ്രസ്താവനയും അനുബന്ധ രേഖകളും സഹിതം പ്രഖ്യാപന തീയതി മുതൽ അഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കണം. ഇതിൽ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.