ശൂറ തെരഞ്ഞെടുപ്പ്; വിദേശത്തുള്ളവർ ഇന്ന് വോട്ട് രേഖപ്പെടുത്തും
text_fields883 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി
തേടുന്നത്
മസ്കത്ത്: പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. രാജ്യത്തിന് പുറത്തുള്ള ഒമാനി പൗരൻമാർക്കാണ് ഞായറാഴ്ച വോട്ടു ചെയ്യാൻ അവസരമുണ്ടായിരിക്കുക. ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് തെരഞ്ഞെടുപ്പിനായി സ്വീകരിച്ചിട്ടുള്ളത്. ശൂറ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ആദ്യമായിട്ടാണ് ഇ-വോട്ടിങ് നടപ്പാക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടിങ് സമയം. 83 വിലായത്തുകളില്‍നിന്ന് 90 അംഗങ്ങളെയാണ് തിരഞ്ഞേടുക്കേണ്ടത്. 883 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഇവരില്‍ 33 പേര് സ്ത്രീകളാണ്. ഫലപ്രഖ്യാപനവും വെബ്സൈറ്റ് വഴിയാകും. സുപ്രീം ഇലക്ഷന് കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക. ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും. പത്താം ടേമിലേക്കുള്ള തെരഞ്ഞെടുപ്പിൽ 7,53,952 ആളുകളാണ് വോട്ടുചെയ്യാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 3,62,924 സ്ത്രീ വോട്ടർമാരാണുള്ളത്. 1,39,963 കന്നി വോട്ടർമാരുമാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നാണ്. 1,53,809 വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 28,843 വോട്ടർമാർ പുതുതായി രജിസ്റ്റർ ചെയ്തവരാണ്. പുതിയ വനിത വോട്ടർമാരുടെ എണ്ണം 76,059 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 21-30 പ്രായത്തിലുള്ളവർ 71,901 ആണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണപരവും സാങ്കേതികവും നിയമപരവും മാധ്യമപരവുമായ ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനത്തിലും സംയോജനത്തിലും പദ്ധതികളും പ്രവർത്തന സംവിധാനങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. ഇൻത്തിഖാബ് ആപ്ലിക്കേഷനിലൂടെ വോട്ടർമാരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. ഇൻതിഖാബ് ആപ്പിലൂടെ വോട്ട് ചെയ്യാനായി നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സവിശേഷതയുള്ള സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, സാധുവായ ഐ.ഡി കാർഡ് എന്നിവ ആവശ്യമാണ്. ഇലക്ടറൽ രജിസ്റ്ററിൽ വോട്ടർമാർ രജിസ്റ്റർ ചെയ്യുകയും വേണം. ഏറ്റവും ഉയർന്ന സുരക്ഷയും രഹസ്യസ്വഭാവവും ഉള്ളതാണ് വോട്ടിങ് ആപ്ലിക്കേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.