വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ മുതൽ തുറക്കും
text_fieldsമസ്കത്ത്: വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ സെപ്റ്റംബർ 27 മുതൽ തുറക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ആറുവരെ തുറന്നിടുന്നതിലൂടെ 15 ദശലക്ഷം മെട്രിക് ക്യൂബ് വെള്ളം പുറത്തുവിടും. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് മസ്കത്തിൽനിന്ന് 75 കിലോമീറ്റർ അകലെ ഖുറിയാത്തിൽ സ്ഥിതിചെയ്യുന്ന വാദി ദൈഖ. അണക്കെട്ടിന് ഒരുകോടി മെട്രിക് ക്യൂബ് സംഭരണശേഷിയും 75 മീറ്റർ ഉയരവുമുണ്ട്. ഭൂഗർഭ ജലസംഭരണികൾ, ദഘമർ, ഹെയ്ൽ അൽ ഗഫ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിനുമാണ് ഡാം തുറക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിന് വാദിയിൽനിന്ന് വിട്ടുനിൽക്കാനും സുരക്ഷ നിർദേശങ്ങൾ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.