വാദി അൽ ഹൊഖൈനിൽ സൂചന ബോർഡുകൾ സ്ഥാപിച്ചു
text_fieldsമസ്കത്ത്: മുങ്ങിമരണങ്ങൾ ഒഴിവാക്കാനായി രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ റുസ്താഖ് വിലായത്തിലെ വാദി അൽ ഹൊഖൈനിൽ അപകട സൂചന ബോർഡുകൾ സ്ഥാപിച്ചു. തെക്കൻ ബാത്തിനയിലെ ടൂറിസം മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്നാണ് ബോർഡുകൾ ഒരുക്കിയത്.
ഫെബ്രുവരിയിൽ ഏഷ്യൻ യുവതി ഇവിടെ മുങ്ങിമരിച്ചിരുന്നു. പ്രദേശത്തെ വെള്ളക്കെട്ടിൽ നിരവധി സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകുന്നതിനും ബോധവത്കരിക്കുന്നതിനുമായി സൂചന ബോർഡുകൾ സ്ഥാപിച്ചത്.
പ്രകൃതിദത്തമായ വെള്ളച്ചാട്ടങ്ങളാലും കുളങ്ങളാലും ചുറ്റപ്പെട്ട വാദി അൽ ഹൊഖൈൻ വിദേശികൾക്കും സ്വദേശികൾക്കും ഏറെ പ്രിയങ്കരമായ സ്ഥലമാണ്. ഗവർണറേറ്റിലെ പൈതൃക, ടൂറിസം മന്ത്രാലയം, സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പുമായി സഹകരിച്ച്, കോട്ടകളിലും മറ്റ് ടൂറിസ്റ്റ് സൈറ്റുകളിലും പ്രഥമ ശുശ്രൂഷ സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം വളർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.