സിജി യൂത്ത് ലീഡർഷിപ് പ്രോഗ്രാം ഫിനാലെ സംഘടിപ്പിച്ചു
text_fieldsസിജി ബഹ്റൈൻ യൂത്ത് ലീഡർഷിപ് പ്രോഗ്രാം ഫിനാലെയിൽനിന്ന്
മനാമ: സിജി ബഹ്റൈൻ സംഘടിപ്പിച്ച രണ്ട് യൂത്ത് ലീഡർഷിപ് പ്രോഗ്രാമുകളുടെ ഫിനാലെ ഉമ്മുൽ ഹസ്സം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്നു. ബഹ്റൈൻ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ രണ്ടുമാസം വീതം നടന്ന ഡാഫൊഡിൽസ്, ലെജന്റ്സ് എന്നീ രണ്ട് പരിപാടികളിലെയും കുട്ടികൾ ഒരുമിച്ചു നടത്തിയ കലാവിരുന്ന് കുട്ടികളുടെ നേതൃത്വ പാടവവും ആശയവിനിമയ കഴിവുകളും വിളിച്ചോതുന്നതായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവികതക്ക് വരുത്തുന്ന മാറ്റങ്ങൾ, പ്ലാസ്റ്റിക് ഉപയോഗം ആവാസ വ്യവസ്ഥക്ക് എങ്ങനെ പ്രഹരമേൽപിക്കുന്നു തുടങ്ങിയ ഗൗരവപൂർവ ചർച്ചകൾക്കും നിർദേശങ്ങൾക്കും കുട്ടികൾതന്നെ നേതൃത്വം നൽകി. കുട്ടികളുടെ ഡിബേറ്റ്, മോഡൽ യുനൈറ്റഡ് നേഷൻസ് അസംബ്ലി, സ്കിറ്റ്, നിമിഷ പ്രസംഗം തുടങ്ങിയവയും നടന്നു.
ചീഫ് മെന്ററും ബഹ്റൈൻ സ്റ്റഡി സെന്റർ ഡയറക്ടറുമായ കമാൽ മുഹിയുദ്ദീൻ പരിപാടികൾക്കു നേതൃത്വം നൽകി. ഡോ. ഷെമിലി പി. ജോൺ ഉദ്ഘാടനം ചെയ്തു. ഓവറോൾ ചാമ്പ്യനായി ഹംദാൻ സാലിഹ് തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ലീഡറായി മനാൽ മൻസൂർ, ബെസ്റ്റ് കമ്യൂണിക്കേറ്ററായി മിൻഹ ഷഹീൻ എന്നിവരെ തെരഞ്ഞെടുത്തു. റിയാദ് ശ്രീലങ്കൻ സ്കൂൾ മുൻ പ്രിൻസിപ്പൽ അമാനുല്ല സാലിഹ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വിദേശ ട്രെയ്നർമായ ഒലിവ്ർ സംസോറ്റ്, ജീൻ മാർക്, ലാർബി, അനിരുദ് (ഡയറക്ടർ fitjee ബഹ്റൈൻ) എന്നിവർ സംസാരിച്ചു. വനിത വിങ് പ്രസിഡന്റ് ലൈല ശംസുദ്ദീൻ നന്ദി പറഞ്ഞു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും മികച്ച പ്രവർത്തനത്തിന് ട്രോഫികളും നൽകി. മെന്റർമാരായ നൗഷാദ് അമ്മാനത്തു, ലൈല ശംസുദ്ദീൻ, ഫാത്തിമ സീജ, മൗസ യൂസുഫ് അലി, യാസിർ എന്നിവർ നിയന്ത്രിച്ചു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ ന്യൂസ് ലെറ്റർ പ്രസിദ്ധീകരിച്ചു. സിജി ചെയർമാൻ യൂസുഫ് അലി, ചീഫ് കോഓഡിനേറ്റർ ഫാസിൽ താമരശ്ശേരി, സിജി ഇന്റർനാഷനൽ എച്ച്.ആർ കോഓഡിനേറ്റർ ഷിബു പത്തനംതിട്ട, എക്സിക്യൂട്ടിവ് അംഗങ്ങളായ സജീർ, ഹുസൈൻ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.