ഏക സിവിൽ കോഡ് അപ്രായോഗികം -അബ്ദുസമദ് പൂക്കോട്ടൂർ
text_fieldsമസ്കത്ത്: സമൂഹങ്ങളെ ഭിന്നിപ്പിക്കുന്ന ഏക സിവിൽ കോഡ് ഇന്ത്യയിൽ അപ്രായോഗികമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ ആസിമ മേഖല സമ്മേളന പരിപാടിയുടെ ഭാഗമായി റുസൈൽ അൽ മകാരിം ഹാളിൽ നടന്ന പൊതു പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരുപാട് ജനസമൂഹങ്ങളും ഗോത്രവർഗങ്ങളും വിവിധ മതങ്ങളുമുണ്ട്. ഇവർക്കെല്ലാവർക്കും ഒരു നിയമം എന്നത് നടക്കാത്ത ഒന്നാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല. രാജ്യത്തെ എല്ലാ ന്യൂനപക്ഷ മത വിഭാഗങ്ങളെയും ഗോത്ര വർഗങ്ങളേയും ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റർ അസിമ മേഖല പ്രസിഡന്റ് ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.യൂസഫ് മുസ്ലിയാർ സീബ് പ്രാർഥന നിർവഹിച്ചു. എസ്.ഐ.സി ഒമാൻ ദേശീയ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി, മസ്ജിദുൽ റഹ്മാൻ ഇമാം ശൈഖ് സൈദ് അൽ ഗാഫ്റി, എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി ഓർഗനൈസർ കെ.എൻ.എസ് മൗലവി, എസ്.ഐ.സി ഒമാൻ ദേശീയ കമ്മിറ്റി സെക്രട്ടറി ശിഹാബുദ്ദീൻ ഫൈസി, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, സൈദ് ശിവപുരം, ഹാഷിം ഫൈസി, ഷൈജൽ ബൗഷർ, മോയിൻ ഫൈസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എസ്.ഐ.സി ദേശീയ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി സ്വാഗതവും എസ്.ഐ.സി ആസിമ മേഖല സെക്രട്ടറി കെ.പി. സുബൈർ ഫൈസി നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി മജ്ലിസുന്നൂറും ഖാഫില ബുർദ സംഘം അവതരിപ്പിച്ച ബുർദ മജ്ലിസും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.