സിറിയ പുനർനിർമാണപദ്ധതികൾ ഉടൻ പ്രഖ്യാപിക്കും
text_fieldsമസ്കത്ത്: ആഭ്യന്തരയുദ്ധം തകർത്തെറിഞ്ഞ സിറിയയുടെ പുനർനിർമാണ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സിറിയൻ ഉപപ്രധാന മന്ത്രി വാലിദ് അൽ മുഅല്ലം. സിറിയയുടെ സുരക്ഷ നശിപ്പിക്കാനിറങ്ങിയ ഭീകര സംഘടന െഎ.എസ്.െഎ.എസിനെതിരായ പോരാട്ടം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിെൻറയും ലംഘനമായാണ് ഭീകരവാദ പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. െഎക്യരാഷ്ട്ര ജനറൽ സെക്രട്ടറിയുടെ പ്രതിനിധി നടത്തുന്ന ശ്രമങ്ങളുമായി സിറിയൻ സർക്കാർ പരമാവധി സഹകരിക്കുന്നുണ്ട്.
ഇവർക്ക് സിറിയൻ ജനതക്കുവേണ്ടി കൂടുതൽ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാജ്യത്തിന് നിലവിലെ എല്ലാ വെല്ലുവിളികളും നേരിടാൻ കഴിയുമെന്നും ഭാവിയിൽ അറബ് അന്താരാഷ്ട്ര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും അദ്ദേഹം ഒമാൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. സിറിയയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാൻ ഒമാൻ സർക്കാറും അതിെൻറ നായകൻ സുൽത്താൻ ഖാബൂസ് ബിൻ സഇൗദും നടത്തുന്ന നിരന്തര പരിശ്രമങ്ങളെ സിറിയൻ ഉപപ്രധാനമന്ത്രി വാലിദ് അൽ മുഅല്ലം പ്രശംസിച്ചു. ഒമാൻ-സിറിയ ബന്ധം ആഴത്തിൽ വേരുള്ളതാണെന്നും ചരിത്രപരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് അറബ് രാജ്യങ്ങളിൽനിന്നും സംഘടനകളിൽനിന്നും വ്യത്യസ്തമായി ഒമാൻ സിറിയക്ക് നൽകുന്ന ഉറച്ച നിലപാടിനെ അേദ്ദഹം അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും സാമ്പത്തികം, നിേക്ഷപം, വിനോദസഞ്ചാരം അടക്കമുള്ള നിരവധി മേഖലകളിൽ ഉഭയകക്ഷി സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാലിദ് അൽ മുഅല്ലമിനെ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിന് വേണ്ടി ഒമാൻ ഉപപ്രധാന മന്ത്രിയും സുൽത്താെൻറ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരീഖ് ആൽ സഇൗദ് സ്വീകരിച്ചു.
സയ്യിദ് അസദിെൻറ ഒാഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സഹകരണം വിലയിരുത്തുകയും ഇരു രാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഒമാൻ വിദേശ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയും വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറലും ഉപപ്രധാനമന്ത്രിയുടെ ഒാഫിസിലെ ഉപദേഷ്ടാക്കളും ചർച്ചയിൽ പെങ്കടുത്തു. ഒമാനിലെ സിറിയൻ അംബാസഡർ ബസ്സ അൽകാതിബും സിറിയൻ പ്രതിനിധി സംഘവും ചർച്ചയുടെ ഭാഗമായി.
ഒമാൻ വിദേശമന്ത്രി യുസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയും വാലിദ് അൽ മുഅല്ലമിനെ വിദേശകാര്യ മന്ത്രാലയം ഒാഫിസിൽ സ്വീകരിച്ചു. ഇരു മന്ത്രിമാരും മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു. മറ്റ് നിരവധി മന്ത്രിമാരും നേതാക്കളുമായും വാലിദ് അൽ മുഅല്ലം ചർച്ച നടത്തും. സിറിയയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഒമാൻ. സിറിയയിൽ സമാധാനം പുലരാൻ നിരന്തര ശ്രമം നടത്തുന്ന രാജ്യം കൂടിയാണിത്. ഭീകരസംഘടനയായ െഎ.എസിന് സിറിയയിൽ അടിപതറാൻ തുടങ്ങിയ പുതിയ സാഹചര്യത്തിൽ സിറിയൻ ഉപപ്രധാന മന്ത്രിയുടെ ഒമാൻ സന്ദർശനം അന്തർേദശീയ ശ്രദ്ധ നേടുന്നുണ്ട്. മേഖലയിലെ വിവിധ രാജ്യങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമാധാന ശ്രമങ്ങൾക്കും എപ്പോഴും ചുക്കാൻ പിടിക്കുന്നത് ഒമാനാണ്. സമാധാനത്തിെൻറ അംബാസഡർ എന്നറിയപ്പെടുന്ന ഒമാനിലേക്കുള്ള സിറിയൻ പ്രതിനിധിയുടെ സന്ദർശനം സമാധാന ശ്രമങ്ങൾക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ അറബ് മാധ്യമങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.