ആറു മാസത്തിനുശേഷം ഒമാനിൽ പൊതുഗതാഗതം പുനരാരംഭിച്ചു
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ച പൊതുഗതാഗത സംവിധാനം ആറുമാസത്തെ ഇടവേളക്കുശേഷം പുനരാരംഭിച്ചു. ഇൻറർസിറ്റി സർവിസുകളാണ് ആദ്യ ഘട്ടത്തിൽ പുനരാരംഭിച്ചത്. ഇത് മറ്റു ഗവർണറേറ്റുകളിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി മസ്കത്തിലെത്തുന്ന പ്രവാസി യാത്രക്കാർക്ക് ആശ്വാസമായി. മസ്കത്ത്-സലാല, മസ്കത്ത്-ദുബൈ റൂട്ടിൽ പിന്നീടാണ് സർവിസുകൾ തുടങ്ങുക. മസ്കത്ത് നഗരത്തിലെ സർവിസുകൾ അടുത്ത ഞായറാഴ്ചയാണ് തുടങ്ങുക. എല്ലാവിധ സുരക്ഷ മുൻകരുതൽ നടപടികളും പാലിച്ചാണ് സർവിസുകൾ നടത്തുന്നതെന്ന് മുവാസലാത്ത് വക്താവ് മുഹമ്മദ് അൽ ഗാഫ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.