എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റി നിലവിൽവന്നു
text_fieldsഉമർ വാഫി (പ്രസി), ഷഹീർ ബക്കളം (സെക്ര), കബീർ കാലൊടി (ട്രഷറർ)
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു. അബൂഖാസിം മസ്ജിദിൽ നടന്ന മാസാന്ത സ്വലാത്ത് മജ്ലിസിന് ശേഷം ചേർന്ന യോഗത്തിലായിരുന്നു കമ്മിറ്റിയുടെ രൂപവത്കരണം. പ്രസിഡന്റായി ഉമർ വാഫി നിലമ്പൂരിനെയും സെക്രട്ടറിയായി ഷഹീർ ബക്കളത്തെയും തെരഞ്ഞെടുത്തു.
കബീർ കാലൊടിയാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: നസീർ പാറമ്മൽ, അബ്ദു റസാഖ് (വൈ. പ്രസി), മുഹമ്മദ് ബഷീർ, മുഹമ്മദ് ഫസൽ, മുഹമ്മദ് ഷഫീഖ് (ജോ.സെക്ര), ഷറഫുദ്ദീൻ സാഹിബ്, സലാം സാഹിബ്, ജാഫർ ഖാൻ, സൽമാൻ, അസ്ലം, അൻസാർ, മുഹമ്മദ് അസറുദ്ദീൻ (പ്രവർത്തക സമിതി അംഗങ്ങൾ). അൽഖുവൈർ സുന്നി സെന്റർ നേതാക്കളായ ഹനീഫ ഉപ്പള , യൂസുഫ് ബദർ അൽ സമ എന്നിവരുടെ സാന്നിധ്യത്തിൽ അൽഖുവൈർ സുന്നി സെന്റർ സെക്രട്ടറി അബ്ദുൽ വാഹിദ് മാള കമ്മറ്റി രൂപവത്കരണത്തിനു നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.