വായനശീലം വളർത്താൻ എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല
text_fieldsമസ്കത്ത്: അറിവ് പങ്കുവെക്കുക എന്ന മഹത്തായ ആശയം മുൻനിർത്തി പുസ്തകങ്ങൾ ശേഖരിക്കാനും മേഖലയിലെ എല്ലാവർക്കും വായനക്ക് സൗകര്യപ്പെടുത്താനുമൊരുങ്ങി എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല. ഓരോ പ്രവാസിയുടെ റൂമിലും പൊടിപിടിച്ചു കിടക്കുന്ന പുസ്തകങ്ങൾ ശേഖരിച്ച് മേഖലയിലെ എല്ലാവർക്കും ഉപയോഗപ്പെടുത്താനായി പൊതു ലൈബ്രറി തുടങ്ങുകയും വിതരണം ചെയ്യുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ഒമാൻ എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല റിസയിൽ മദ്റസയിൽ വെച്ച് ചേർന്ന യോഗത്തിലാണ് പൊതു ലൈബ്രറിയുടെ തീരുമാനമെടുത്തത്. ഈ സംരംഭത്തിൽ ഓമനിലുള്ള എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് +968 9935 8246 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.